ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹംകണ്ടെത്തി

Wait 5 sec.

ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം ദിവസങ്ങൾ പഴക്കമുള്ള നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ ഷാജിയുടെ (50) മൃതദേഹമാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വീടിന് ചുറ്റും അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് മരണവിവരം പുറംലോകമറിഞ്ഞത്.കഴിഞ്ഞ 10 വർഷമായി ഷാജി കുടുംബവുമായി അകന്ന് ഡൽഹിയിലായിരുന്നു താമസമെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം എന്നാണ് ഡൽഹിയിൽ നിന്നും നാട്ടിലെത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.ALSO READ: ആദ്യ പട്ടിക വന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ അണികൾക്കിടയിൽ അമർഷം മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.The post ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.