ജമ്മു കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ച; താപനില കുത്തനെ ഉയർന്നു

Wait 5 sec.

ജമ്മു കശ്മീരിൽ വീണ്ടും ശക്തമായ മഞ്ഞുവീഴ്ച. ജമ്മുകശ്മീരിലെ താഴ്വരയിലെ ഉയർന്ന പ്രദേശങ്ങളിൽ താപനില കുത്തനെ ഉയർന്നു. പുലർച്ചെ മുതലാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. ഗുൽമർഗ്, പഹൽഗാം, സോനാമാർഗ് എന്നിവിടങ്ങൾ പൂർണ്ണമായും മഞ്ഞിന്റെ അടിയിലാണ്. കനത്ത മഞ്ഞ് വീഴുന്ന സാഹചര്യത്തിൽ കടുത്ത തണുപ്പാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.Also read: സോഷ്യൽ മീഡിയ റീലിനായി പിതാവിനെ ചാക്കിലാക്കി ‘കൊറിയർ’ ചെയ്യാൻ ശ്രമം; ഒടുവിൽ യുവതിയും കുടുംബവും പൊലീസ് സ്റ്റേഷനിൽപ്രദേശത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നേരിയ മഴ ഉണ്ടായിരുന്നു. ഇതാണ് പ്രദേശത്ത് പെട്ടന്ന് തണുപ്പ് കൂടാൻ കാരണമായത്. ശ്രീനഗർ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ തണുത്ത കാറ്റും നേരിയ മഴയും നിലവിൽ തുടരുകയാണ്. പ്രദേശത്ത് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച വിനോദസഞ്ചാരികളെ ആവേശത്തിലാക്കിയിട്ടുണ്ടെങ്കിലും, മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ഭാഗികമായി തകർത്തിട്ടുണ്ട്.വരും ദിവസങ്ങളിലും കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതിർത്തി മേഖലകളിലും സൈനിക നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. മലയോര മേഖലകളിലെ റോഡുകളിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.The post ജമ്മു കശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ച; താപനില കുത്തനെ ഉയർന്നു appeared first on Kairali News | Kairali News Live.