പപ്പായ കൊണ്ടൊരു വെറൈറ്റി സാലഡ് തയ്യാറാക്കിയാലോ

Wait 5 sec.

നമ്മുടെ കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഫ്രുട്ടാണ് പപ്പായ. അതിനാൽ തന്നെ അധികമാർക്കും ഈ ഫ്രൂട്ടിനോട് ഇഷ്ടമുണ്ടാകില്ല. പൊതുവെ ഫ്രൂട്ട് സാലഡുകൾ തയ്യാറാക്കുമ്പോൾ പോലും മാറ്റി നിർത്തപെട്ടുന്ന ഒന്നു കൂടിയാണ് ഈ പപ്പായ. വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഈ പപ്പായ കൊണ്ട് നല്ലൊരു ടേസ്റ്റി സാല‍ഡ് തയ്യാറാക്കി നോക്കാം.ആവശ്യമായ ചേരുവകൾഗ്രേറ്റ് ചെയ്ത പപ്പായ – ഒരു കപ്പ്നാരങ്ങനീര് – ഒന്നര ടേബിൽ സ്പൂൺപുതിന ഇല – ആവശ്യത്തിന്വറുത്ത ജീരതക പൊടി – അര ടീസ്പൂൺഉപ്പ് – ആഴശ്യത്തിന്തേൻ – 1 ടീസ്പൂൺനിലക്കടല- ഒരു പിടിAlso read : തയ്യാറാക്കേണ്ട രീതിആദ്യം പച്ച പപ്പായ തൊലി കളഞ്ഞ് ​ഗ്രേറ്റ് ചെയ്തെടുക്കുക. ഇനി ഒരു ബൗളിലേക്ക് ആ ​ഗ്രേറ്റ് ചെയ്ത പപ്പായയും, പുതിനയും, നാരങ്ങ നീരും, വറുത്ത ജീരകപ്പൊടിയും, ആവശ്യത്തിന് ഉപ്പും, തേനും ചേർത്ത് ഇളക്കുക. ഇനി അത് സെറ്റാകാൻ 2 മിനറ്റ് വച്ചതിന് ശേഷം നിലക്കടല കൊണ്ട് ​ഗാർണിഷ് ചെയ്ത് വിളമ്പാം.The post പപ്പായ കൊണ്ടൊരു വെറൈറ്റി സാലഡ് തയ്യാറാക്കിയാലോ appeared first on Kairali News | Kairali News Live.