ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഹാൾ ഓഫ് ഫെയിം ലിസ്റ്റിലെ ആദ്യ അംഗങ്ങളായി മാത്യു ഹെയ്‌ഡനെയും സുരേഷ് റൈനയെയും പ്രഖ്യാപിച്ചു. ഇവൻറ് റോർ 2026 ആരാധക സംഗമത്തിനിടെയാണ് ചെന്നൈ സൂപ്പർ കിങ്സ് പുതിയ പ്രഖ്യാപനം നടത്തിയത്.Suresh Raina | Matthew HaydenHall of Fame Inductees #WhistlePodu #Roar26 pic.twitter.com/3MYBwPSWuI— Chennai Super Kings (@ChennaiIPL) March 22, 2026 മുൻ താരങ്ങളുടെ സംഭാവനകളെ ആദരിക്കുവാനും , ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതുവരെയുള്ള യാത്രയിൽ അവർ വഹിച്ച പങ്കിനെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് ടീം ഈ തീരുമാനമെടുത്തത്.മിസ്റ്റർ ഐപിഎൽ എന്ന വിളിപ്പേരിൽ അറിയപ്പെട്ട സുരേഷ് റെയ്ന ഒരു കാലത്ത് ചെന്നൈ ബാറ്റിംഗ് നിരയുടെ നെടുംതൂണായിരുന്നു. Also Read: പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇത്തവണ നടക്കുക കാണികളില്ലാതെ; വേദി കറാച്ചിയും ലാഹോറും മാത്രംഅതുപോലെ തന്നെ ഓസ്‌ട്രേലിയൻ ഇതിഹാസമായ മാത്യു ഹെയ്ഡൻ ഓപ്പണർ എന്ന നിലയിൽ ചെന്നൈ ബാറ്റിംഗ് നിരയെ എതിരാളികളുടെ പേടിസ്വപ്നം ആക്കുന്നതിൽ വലിയ പങ്കു വഹിച്ചു.ഐപിഎല്ലിൽ ഏറ്റവും അധികം കിരീടങ്ങളുള്ള രണ്ടു ഫ്രാൻഞ്ചൈസികളിൽ ഒന്നാണ് സൂപ്പർ കിംഗ്‌സ്. പത്ത് ഫൈനലുകളിൽ കളിക്കുകയും 12 തവണ പ്ലേഓഫ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുള്ള ഫ്രാഞ്ചൈസി രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ട്വന്റി 20 കിരീടവും നേടിയിട്ടുണ്ട്.The post ചെന്നൈ സൂപ്പർ കിങ്സ് ഹാൾ ഓഫ് ഫെയിമിലെ ആദ്യ അംഗങ്ങളായി റൈനയും ഹെയ്‌ഡനും appeared first on Kairali News | Kairali News Live.