തൃത്താല ഹാപ്പിയാണ്; വെല്ലുവിളി നടത്തിയ വി ‍ടി ബൽറാം കാണുന്നുണ്ടല്ലോ അല്ലേ ഈ നാടിന്റെ മാറ്റം

Wait 5 sec.

ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള മണ്ണാണ് തൃത്താല. പട്ടിത്തറ, തൃത്താല, കപ്പൂർ, ചാലിശേരി, ആനക്കര, പരുതൂർ, നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ ഉള്‍പ്പെടുന്ന മണ്ഡലം. തൃത്താലയിലെ ഓരോ മനുഷ്യരും സർവതലസ്പർശിയായ വികസനങ്ങളുടെ സ്വാദറിഞ്ഞ 5 വർഷമാണ് കടന്നുപോവുന്നത്. അതിവേഗം കുതിച്ച വികസനയാത്രയുടെ ഗതിനിയന്ത്രിച്ച കപ്പിത്താനായി മന്ത്രി എം ബി രാജേഷ്.കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് -118 കോടി, കൂട്ടക്കടവ് റെഗുലേറ്റർ -35 കോടി, സുശീലപ്പടി റെയിൽവേ മേൽപ്പാലം -32 കോടി, തൃത്താല ഗവ. ആശുപത്രി കെട്ടിടം -12.5 കോടി, കുറ്റിപ്പുറം എൻജിനിയറിങ് കോളേജ്, -കുമ്പിടി– തൃത്താല– -പട്ടാമ്പി റോഡ്- 125 കോടി എന്നിവ നേട്ടങ്ങളിൽ ചിലതുമാത്രമാണ്. സ്കൂളുകളോ ? കെട്ടിലും മട്ടിലും മാറ്റങ്ങൾ, അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ, കുട്ടികൾ ഏറ്റെടുത്ത മെനു, അങ്ങനെ സർക്കാർ സ്കൂളുകൾക്കെല്ലാം പുതിയ മുഖം.ALSO READ: വി ഡി സതീശന്റെ പെരുംനുണകൾ പലവിധം; പ്രതിപക്ഷ നേതാവിന്റെ നുണകൾക്കായി വെബ്സൈറ്റ്കോൺഗ്രസ് നേതാവ് വി ടി ബൽറാം നടത്തിയ വെല്ലുവിളി ഇപ്പോള്‍ വീണ്ടും ചർച്ചയാവുകയാണ്. തൃത്താലയിൽ ​കിഫ്ബി വഴി പ്രഖ്യാപിച്ച പദ്ധതികൾ എന്തായി എന്നായിരുന്നു വെല്ലുവിളി. 2017ൽ പ്രഖ്യാപിച്ച 7. 5 കോടിയുടെ കെട്ടിടത്തിന്റെ ഫോട്ടോ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നാണ് ഒരു വെല്ലുവിളി. തീർന്നില്ല, ചാത്തന്നൂർ സ്കൂൾ, ആനക്കര സ്കൂൾ, ഡയറ്റ് ലാബ് സ്കൂൾ, കുമരനെല്ലൂർ സ്കൂൾ എന്നിവിടങ്ങളിൽ മൂന്ന് കോടി വീതം കെട്ടിടങ്ങൾക്കായി ​കിഫ്ബി പ്രഖ്യാപിച്ചിരുന്നു. ഒന്നുമായില്ലല്ലോ, അതിന്റെയൊക്കെ ഫോട്ടോ ഒന്നെടുക്ക് എന്നും വെല്ലുവിളി നടത്തുന്നുണ്ട്.വി ടി ബൽറാമിനോടാണ്, ഫോട്ടോയൊക്കെ പുറത്തുവിടാം. പക്ഷേ പറ്റുമെങ്കിൽ തൃത്താലയിലൂടെ ഒന്ന് സഞ്ചരിക്കണം. നാടിന് വന്ന മാറ്റം നേരിട്ട് കണ്ട് മനസിലാക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിലെ വിദ്യാഭ്യാസ രം​ഗത്ത് വലിയ പുരോഗതിയാണ് നടന്നത്. സർക്കാർ സ്കൂളുകളിൽ വിവിധ സാങ്കേതിക, ഇൻഫ്രാസ്ട്രക്ചർ, സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കപ്പെട്ടത് കോൺ​ഗ്രസ് നേതാവ് കണ്ടില്ലേ?ALSO READ: ബിജെപിയുടെ കോപ്പിയടി പരസ്യം ഒന്നാം പേജിൽ നൽകാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ തടസമായില്ലേ?; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്വിദ്യാ‌ർത്ഥികൾ സ്കൂളിൽ പോകാൻ മടിച്ചിരുന്ന, പാഠപുസ്തകങ്ങൾക്കായി അധ്യയന വർഷം മുഴുവൻ കാത്തിരിക്കേണ്ടി വന്ന, പൊട്ടിപ്പൊളിഞ്ഞ സ്കൂൾ കെട്ടിടങ്ങളുള്ള യുഡിഎഫ് ഭരണകാലമല്ല ഇത്. വികസനവും ജനക്ഷേമവും പരമപ്രധാനമായി കണ്ട് മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരാണ്. വെല്ലുവിളികളൊക്കെ നടത്തുന്നത് നല്ലതുതന്നെ, പക്ഷേ അത് നടത്തുമ്പോൾ സൂക്ഷിച്ചാവണം എന്നുമാത്രം.അസാധ്യമെന്ന് കരുതിയവയെപ്പോലും സാധ്യമാക്കിയ സർക്കാരാണിത്. തൃത്താലയുടെ മുഖം മാറ്റിയ എംബി രാജേഷ് രണ്ടാമൂഴത്തിനായി വീണ്ടും തെരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങുമ്പോൾ ജനവും ഇടത്തേക്ക് ചേർന്നുനിൽക്കുമെന്നുറപ്പ്. വിടി ബൽറാമുമാർ ഇനിയും വെല്ലുവിളികൾ നടത്തണം. അതും അതിനപ്പറവും ചെയ്തുകാണിക്കാൻ എംബി രാജേഷും ഇടതുസ‌ർക്കാരും ഇവിടെ തുടരും. എൽഡിഎഫ് അല്ലാതെ മറ്റാര്!The post തൃത്താല ഹാപ്പിയാണ്; വെല്ലുവിളി നടത്തിയ വി ‍ടി ബൽറാം കാണുന്നുണ്ടല്ലോ അല്ലേ ഈ നാടിന്റെ മാറ്റം appeared first on Kairali News | Kairali News Live.