പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പടച്ചുവിടുന്ന നുണകള്‍ ഓരോ ദിസവും കൂടിക്കൂടി വരികയാണ്. സൈബറിടത്തിലടക്കം ഈ നുണകള്‍ തകർന്നുവീ‍ഴുന്നതും മലയാളികള്‍ക്ക് ഇന്ന് ശീലമായിരിക്കുന്നു. പ്രതിപക്ഷ നേതാവ് പറയുന്ന വസ്തുതാവിരുദ്ധവും വൈരുധ്യം നിറഞ്ഞതുമായ പ്രസ്താവനകൾ തുറന്ന് കാണിക്കുന്ന ഒരു വെബ്സൈറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബർ ടീം.നേരത്തെ “സതീശന്റെ നുണകൾ” എന്ന പേരിൽ ആരംഭിച്ച പേജിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ആദ്യ പേജ് മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് നഷ്ടപ്പെട്ടു. പിന്നാലെ തുടങ്ങിയ രണ്ടാം പേജിനും വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ആ പേജും അപ്രത്യക്ഷമായി. തുടർന്നാണ് പുതിയ ഫേസ്ബുക്ക് പേജും വെബ്സൈറ്റുമായി ഇടതുപക്ഷം എത്തിയത്.ALSO READ: ബിജെപിയുടെ കോപ്പിയടി പരസ്യം ഒന്നാം പേജിൽ നൽകാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ തടസമായില്ലേ?; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്www.nuneshan.in എന്നതാണ് വെബ്സൈറ്റ്. “പ്രതിപക്ഷ നേതാവിന്റെ നുണപറച്ചിൽ കേരളത്തിന്റെ ജനാധിപത്യ പരിസരത്തെ മുൻപെങ്ങുമില്ലാത്ത വിധം മലിനപ്പെടുത്തുണ്ട്” എന്ന ആമുഖത്തോടെയാണ് പേജ്. ‘സത്യം ചെരുപ്പിടുമ്പോഴേക്കും നുണേശൻ ലോകം ചുറ്റിയിട്ടുണ്ടാവും…’ എന്നും സൈറ്റിൽ കാണാം. ‘നമ്മുടെ പ്രതിപക്ഷ നേതാവ് കല്ലുവച്ച നുണകൾ ആവർത്തിക്കുക എന്നത് ഒരു രാഷ്ട്രീയതന്ത്രമായി സ്വീകരിച്ചിരിക്കുകയാണ്.ഈ നുണപറച്ചിൽ കേരളത്തിന്റെ ജനാധിപത്യ പരിസരസത്തെ മുൻപെങ്ങുമില്ലാത്ത വിധം മലിനപ്പെടുത്തുണ്ട്. ഒരു രാഷ്ട്രീയ നേതാവും പിന്തുടരാൻ പാടില്ലാത്ത വഴിയാണിത്. പ്രതിപക്ഷനേതാവിന്റെ നീചമായ നുണയുടെ രാഷ്ട്രീയവഴികളെ തുറന്നു കാട്ടാനുള്ള ശ്രമമാണ് ഈ പേജ്’, ആമുഖമായി ഇങ്ങനെ എ‍ഴുതിയിരിക്കുന്നു.ALSO READ: സ്ഥാനമോഹം ശക്തം; കെ സുധാകരനെ കൈവിട്ട് ഹൈക്കമാൻഡ്ഏകദേശം നാൽപതിലധികം വീഡിയോകളാണ് ഈ പേജിലുള്ളത്. യു. ഡി. എഫിന്റെ ഭരണ കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇവയുടെ ഉള്ളടക്കം. ” ഇരുണ്ട കാലം” എന്ന ക്യാമ്പയിനും വികസനവും മതേതരത്വവും ചർച്ചയാക്കിയ “കേരളസ്റ്റോറി” എന്ന ക്യാമ്പയിനും ശേഷം സതീശന്റെ നുണകളും വെബ്സൈറ്റ് രൂപത്തിൽ ഇറക്കിയത് യു ഡി എഫ് ക്യാമ്പിനെ വലിയ നിലയിൽ അസ്വസ്ഥമാക്കുന്നുണ്ട്.The post വി ഡി സതീശന്റെ പെരുംനുണകൾ പലവിധം; പ്രതിപക്ഷ നേതാവിന്റെ നുണകൾക്കായി വെബ്സൈറ്റ് appeared first on Kairali News | Kairali News Live.