പെരുന്നാള്‍ ചന്ദ്രക്കല വ്യാഴാഴ്ച ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകന്‍; ഈ വര്‍ഷത്തെ ഈദിന് അപൂര്‍വ്വതകളേറെ

Wait 5 sec.

മനാമ: ഈ വര്‍ഷത്തെ ഈദ് ഉല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) വസന്തകാല വിഷുവുമായി ഒരേ ദിവസം വരുന്നു എന്ന അപൂര്‍വ്വ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഗവേഷകര്‍. ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് അല്‍ അസ്ഫൂര്‍ നല്‍കുന്ന വിവരമനുസരിച്ച് ശവ്വാല്‍ മാസപ്പിറവി വ്യാഴാഴ്ച ദൃശ്യമാകും.അന്ന് വൈകുന്നേരം 5.48-ന് സൂര്യന്‍ അസ്തമിക്കും. തുടര്‍ന്ന് 6.18-ഓടെ മാസപ്പിറവി ദൃശ്യമാകും. അസ്തമയത്തിന് ശേഷം ഏകദേശം 30 മിനിറ്റോളം ചന്ദ്രന്‍ ആകാശത്ത് കാണപ്പെടും. 0.5 ശതമാനം പ്രകാശത്തോടു കൂടിയായിരിക്കും ഇത് ദൃശ്യമാകുക.പിറ്റേന്ന് സൂര്യാസ്തമയത്തിന് ശേഷം ഒരു മണിക്കൂറും 33 മിനിറ്റും ചന്ദ്രന്‍ ദൃശ്യമാകും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ചന്ദ്രനെ വളരെ വ്യക്തമായി കാണാന്‍ സാധിക്കും. വടക്കന്‍ അര്‍ദ്ധഗോളത്തിലെ വസന്തകാല വിഷു (പകലും രാത്രിയും തുല്യമായി വരുന്ന ദിവസം) വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.46-ന് സംഭവിക്കുമെന്ന് അല്‍ അസ്ഫൂര്‍ വിശദീകരിച്ചു. വസന്തകാലത്തിന്റെ തുടക്കവും ഈദ് ഉല്‍ ഫിത്തറും ഒരേ ദിവസം വരുന്നത് വളരെ അപൂര്‍വ്വമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.The post പെരുന്നാള്‍ ചന്ദ്രക്കല വ്യാഴാഴ്ച ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകന്‍; ഈ വര്‍ഷത്തെ ഈദിന് അപൂര്‍വ്വതകളേറെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.