തട്ടുകടക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നംഗ സംഘം പിടിയിലായി

Wait 5 sec.

നെടുമങ്ങാട് തട്ടുകടക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നംഗ സംഘം പിടിയിലായി. വിതുര സ്വദേശികളായ വിജയ്, ഗോകുൽ ഗോപി, തൊളിക്കോട് സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. വിതുര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ നാലിന് രാത്രി പഴകുറ്റിയിലെ ശിവാസ് ഫാസ്റ്റ് ഫുഡ് സെന്ററിലായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. Also read : പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം; തമിഴ്‌നാട്ടിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽകാറിലെത്തിയ പ്രതികൾ കടയുടമ ശിവയോട് പണം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെ ശിവയെയും ജീവനക്കാരനെയും പ്രതികൾ വളകൊണ്ട് ഇടിച്ചു വീഴ്ത്തി. മേശയിലിരുന്ന അയ്യായിരം രൂപയുമായാണ് സംഘം കടന്നുകളഞ്ഞത്. തൊളിക്കോട് ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയ നെടുമങ്ങാട് ഇൻസ്പെക്ടറും സംഘവും ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.The post തട്ടുകടക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നംഗ സംഘം പിടിയിലായി appeared first on Kairali News | Kairali News Live.