സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് നടന്ന മിസൈൽ ഡ്രോൺ ആക്രമണ നീക്കങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞു.തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തിയിലും എത്തിയ നിരവധി ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് ഔദ്യോഗികമായി അറിയിച്ചു.റിയാദ് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സംവിധാനം കണ്ടെത്തി. ഇതിൽ ഒന്ന് ആകാശത്തുവെച്ച് തന്നെ തകർത്തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത പ്രദേശത്ത് പതിച്ചതായി മന്ത്രാലയം അറിയിച്ചു.കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് വന്ന ഡ്രോണുകളെയാണ് സൈന്യം പ്രധാനമായും പ്രതിരോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി ഡ്രോണുകൾ ആകാശത്തു വെച്ച് തന്നെ തകർത്തു.ഇതിന് പുറമെ വടക്കൻ അതിർത്തി മേഖല ലക്ഷ്യമാക്കി വന്ന ഒരു ഡ്രോണും പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു.അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.The post റിയാദിൽ ജനവാസമില്ലാത്ത പ്രദേശത്ത് മിസൈൽ പതിച്ചു; മറ്റൊരു മിസൈലും നിരവധി ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം appeared first on Arabian Malayali.