ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്. നേതാക്കൾ തമ്മിലുള്ള മത്സരവും അമിത ആത്മവിശ്വാസവും ഒരു തെരഞ്ഞെടുപ്പിൽ എങ്ങനെ തിരിച്ചടിയാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അക്കാലത്തെ ദേവികുളം മണ്ഡലത്തിലെ മത്സരം. 12000 ചതുരശ്ര കിമി വ്യാപിച്ചു കിടന്ന മണ്ഡലം ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമായിരുന്നു.കോൺഗ്രസിന് വ്യക്തമായ മേൽക്കൈ ഉള്ള മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ബി കെ നായരായിരുന്നു. തോട്ട മേഖലയിലെ വനിതാ നേതാവ് റോസമ്മ പുന്നൂസായിരുന്നു സിപിഐയുടെ സ്ഥാനാർഥി. പക്ഷെ സൂക്ഷമ പരിശോധനയിൽ ബി കെ നായരുടെ സ്ഥാനാർഥി പത്രക തള്ളി പോയി.ദ്വയാംഗ മണ്ഡലമായ ദേവികുളത്ത് സംവരണ സീറ്റിലെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയായ കറുപ്പയ്യ ജനറൽ സീറ്റിലെ സ്ഥാനാർഥിയായി. കോൺഗ്രസ് ക്യാമ്പിലാകെ ആശയകു‍‍ഴപ്പം. ഉറച്ച സീറ്റ് എന്ന കോൺഗ്രസ് വിശ്വസിച്ചിരുന്ന മണ്ഡലത്തിൽ പെട്ട പോട്ടിച്ചപ്പോൾ സിപിഐ സ്ഥാനാർഥിയായ റോസമ്മ പുന്നൂസ് ജയിച്ചു.ഐക്യ കേരളത്തിലെ ആദ്യ നിയമസഭ ഉപതെരഞ്ഞെടുപ്പും നടന്ന മണ്ഡലം ദേവികുളമായിരുന്നു. പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ട്രൈബ്യൂണൽ റദ്ദാക്കിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ബി കെ നായർ തന്നെ കോൺഗ്രസ് സ്ഥാനാർഥി. റോസമ്മ പുന്നൂസ് സിപിഐയുടെ സ്ഥാനാർഥി.ഇ എം എസ് സർക്കാരിന്റെ ഭൂരിപക്ഷം 1 സീറ്റായി കുറയ്ക്കുക. എന്ന ലക്ഷ്യത്തിൽ പ്രതിപക്ഷം അരയും തലയും മുറുക്കി ഇറങ്ങി. തമി‍ഴ് വോട്ടർമാരെ ആകർഷിക്കുന്നതിനായി നെഹ്രുവിന്റെ നിർദേശ പ്രകാരം തമി‍ഴ് നാട് മുഖ്യമന്ത്രി കാമരാജ് ദേവികുളത്തെത്തി. ഒരു സംസ്ഥാനത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി എത്തിയ അദ്യത്തെയും അവസാനത്തെയും സംഭവമായിരുന്നു അത്.ഭരണമികവിന്റെ ആത്മവിശ്വാസമായിരുന്നു ഇ എം എസിന് ‘പ്രചാരണത്തിനായി ഞാനോ എന്റെ മന്ത്രി സഭയിലെ മന്ത്രിമാരോ ദേവികു‍ളത്തേക്ക് പോകില്ല. അല്ലാതെ തന്നെ ഞങ്ങൾ ജയിക്കും എന്നായിരുന്നു ഇ എം എസ് പറഞ്ഞത്.അത് തന്നെ സംഭവിച്ചു. റോസമ്മ പുന്നൂസ് 7089 ഭൂരിപക്ഷത്തിന് ദേവികുളത്ത് നിന്നും ജയിച്ചു.The post വോട്ടേഴ്സ് സ്റ്റോറി: കേരളത്തിലെ അദ്യ ബൈഇലക്ഷൻ, ദേവികുളത്തെ ട്വിസ്റ്റ് appeared first on Kairali News | Kairali News Live.