കേരളത്തിൽ കോൺഗ്രസ് നടത്തുന്നത് ‘ഉത്സവപ്പറമ്പിലെ കള്ളന്റെ’ ശൈലിയാണെന്ന് സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. കള്ളൻ കള്ളൻ എന്ന് ആർത്തുവിളിച്ച് ജനശ്രദ്ധ തിരിച്ചുവിട്ട് മോഷണം നടത്തുന്ന രീതിയിലാണ് കോൺഗ്രസിന്റെ പ്രവർത്തനമെന്നും ബിജെപിയും സി.പി.ഐ.എമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന ആക്ഷേപം ഈ കള്ളക്കളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസുമായി രഹസ്യ ബാന്ധവവും ‘കോലിബി’ സഖ്യം പോലെ പരസ്യ സഹകരണവും നടത്തിയ ചരിത്രം കോൺഗ്രസിനും ലീഗിനുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോഴും പലതരം വർഗ്ഗീയതകളുമായി രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടുകളെ എതിർക്കാതെ ഒളിച്ചുകളി നടത്തുന്ന കോൺഗ്രസ്, ബിജെപിയുടെ വർഗ്ഗീയ അജണ്ടകളെയും പ്രതിരോധിക്കുന്നില്ലെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആൾബലം നൽകിയതിൽ അഭിമാനിച്ച കെ.പി.സി.സി മുൻ പ്രസിഡന്റ് ഇപ്പോൾ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒരിക്കൽ പോലും ബിജെപി നയങ്ങളെ വിമർശിച്ചിട്ടില്ലെന്നും മാർക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച അദ്ദേഹത്തിന് ബിജെപി വലതുവശത്തെ ചങ്ങാതിയാണെന്നും അബ്ദുൾ ഖാദർ പരിഹസിച്ചു.ALSO READ : ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘പറഞ്ഞതിൽ ആർക്കും എതിരില്ല, ചോദ്യത്തിൽ എന്താണ് തെറ്റ്?’; ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്ന് അവകാശപ്പെടുമ്പോഴും കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചത് രാഹുൽ ഗാന്ധിയാണ്. കേന്ദ്ര ഏജൻസികൾ സി.പി.ഐ.എമ്മിനെതിരെ കള്ളക്കേസുകൾ എടുത്തപ്പോൾ അതിനെ പിന്തുണച്ച കോൺഗ്രസ്, ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളെല്ലാം ബിജെപിക്ക് വിട്ടുനൽകിയ ചരിത്രമാണ് ഉള്ളത്. കേരളത്തിലെ ഇടതുഭരണത്തെ തകർക്കാൻ നുണപ്രചാരണം നടത്തുന്ന കോൺഗ്രസ് യഥാർത്ഥത്തിൽ ബിജെപിക്ക് അരങ്ങൊരുക്കുകയാണെന്നും ‘മധുരത്തിൽ പൊതിഞ്ഞ വിഷവുമായി’ വരുന്ന യുഡിഎഫിനെ ജനങ്ങൾ തിരിച്ചറിയണമെന്നും കെ.വി അബ്ദുൾ ഖാദർ പ്രസ്താവനയിൽ ആവശ്യപ്പെട്ടുThe post കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ; ബിജെപിയെ സഹായിക്കാൻ കേരളത്തിൽ അരങ്ങൊരുക്കുന്നു: കെ.വി അബ്ദുൾ ഖാദർ appeared first on Kairali News | Kairali News Live.