രാജ്യത്തെ ഓഹരി വിപണികൾ ഇന്ന് കനത്ത സമ്മർദ്ദത്തിൽ. രാജ്യത്തിലെ പ്രധാന ഓഹരിസൂചികയായ നിഫ്റ്റി 500 ലധികം പോയിന്റ് ഇടിഞ്ഞു 22,600.45 പോയിന്റിൽ വ്യാപാരം തുടരുമ്പോൾ സെൻസെക്‌സ് 1600 ഓളം പോയിന്റ് താഴ്ന്ന് 72,976.71 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.വിപണിയിലെ തളർച്ചയ്ക്കു നേർസാക്ഷിയായതു ബാങ്കിങ് മേഖലയിലെ ഓഹരികൾ ആണ്. എച്ച്ഡിഎഫ്സി ബാങ്കിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ ബാങ്കിങ് മേഖലയിലെ മുഴുവൻ നിക്ഷേപകരുടെയും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.Also Read: വാങ്ങാൻ ഇതാണ് പറ്റിയ സമയം! വീണ്ടും ഇടിഞ്ഞ് സ്വർണവിലപ്രധാന ഓഹരികളായ ടാറ്റ സ്റ്റീൽ , എസ്ബിഐ, ജെഎസ്ഡബ്ലിയു സ്റ്റീൽ ഇന്നിവയ്‌യും ചുവപ്പിലാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന് മാറ്റമില്ലാതെ തുടരുന്നത് ധാതു , ഖനന മേഖലയിലെ കമ്പനികളെയും ബാധിക്കുന്നുണ്ട്. യുദ്ധവും ഊർജ്ജക്ഷാമത്തെ പറ്റിയുള്ള ആശങ്കകളും ആഗോളവിപണിയെ തളർത്തിയത് ഇന്ത്യൻ സൂചികകളെയും ബാധിച്ചിട്ടുണ്ട്. ഇന്ന് വേദാന്ത ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനിരിക്കെ അതിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വിപണിയും നിക്ഷേപകരും.The post ഓഹരി വിപണി കൂപ്പുകുത്തി ! 1600 ഓളം പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ് appeared first on Kairali News | Kairali News Live.