ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ഗർഭിണിയായ ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ച കമ്പനിക്ക് കോടതിയുടെ കഠിനശിക്ഷ. ഡോക്ടർ വിശ്രമം നിർദേശിച്ചിട്ടും ജോലിക്ക് വരാൻ നിർബന്ധിച്ചതിനെ തുടർന്ന് യുവതി പ്രസവിക്കുകയും നവജാതശിശു മരിക്കുകയും ചെയ്ത സംഭവത്തിലാണ് അമേരിക്കയിലെ ഒഹായോ ആസ്ഥാനമായുള്ള ‘ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ്’ (TQL) എന്ന കമ്പനിക്ക് കോടികൾ പിഴയിട്ടത്. 22.5 മില്യൺ ഡോളർ (ഏകദേശം 188 കോടി രൂപ) യുവതിക്ക് നഷ്ടപരിഹാരമായി നൽകാൻ ഹാമിൽട്ടൺ കൗണ്ടി ജൂറി ഉത്തരവിട്ടു.ചെൽസിയ വാൽഷ് എന്ന യുവതിയുടെ 18 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞാണ് കമ്പനിയുടെ ഈ പിടിവാശി കാരണം മരിച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു മനഃസാക്ഷിയെ നടുക്കിയ ഈ സംഭവം. ഗർഭകാലത്തെ സങ്കീർണ്ണതകൾ കാരണം പൂർണ്ണമായ ബെഡ് റെസ്റ്റ് വേണമെന്നും ശാരീരിക അധ്വാനം പാടില്ലെന്നും ഡോക്ടർമാർ ചെൽസിയയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ രേഖകൾ സഹിതം വർക്ക് ഫ്രം ഹോമിനായി അപേക്ഷിച്ചെങ്കിലും കമ്പനി അത് തള്ളുകയായിരുന്നു. ഓഫീസിൽ വന്ന് ജോലി ചെയ്യണമെന്നും അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കണമെന്നുമായിരുന്നു അധികൃതരുടെ നിലപാട്.ALSO READ: അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്ഇൻഷുറൻസ് പരിരക്ഷയും വരുമാനവും നഷ്ടപ്പെടുമെന്ന ഭയത്താൽ ശാരീരിക അവശതകൾ മറന്ന് ചെൽസിയ ഓഫീസിലെത്തി ജോലി തുടർന്നു. മൂന്ന് ദിവസം തുടർച്ചയായി ഓഫീസിലെത്തി ജോലി ചെയ്തതിന് പിന്നാലെ ഫെബ്രുവരി 24ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് വൈകിട്ട് പ്രസവം നടന്നുവെങ്കിലും മിനിറ്റുകൾക്ക് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. മഗ്നോലിയ എന്ന് പേരിട്ട കുഞ്ഞ് ജനിച്ചപ്പോൾ ശ്വാസമെടുക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ മാസം തികയാത്ത പ്രസവം മരണത്തിന് കാരണമായെന്നും കോടതി നിരീക്ഷിച്ചു.ALSO READ : ആക്രമണം ആശുപത്രിക്ക് നേരേയും; സുഡാനിൽ മരിച്ച് വീണത് 13 കുട്ടികളടക്കം 63 പേർയുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കമ്പനി വർക്ക് ഫ്രം ഹോം അനുവദിച്ചുവെന്നത് അവരുടെ കുറ്റസമ്മതമായി കോടതി കണക്കാക്കി. കുഞ്ഞിന്റെ മരണത്തിൽ 90 ശതമാനം ഉത്തരവാദിത്വവും കമ്പനിക്കാണെന്ന് ജൂറി കണ്ടെത്തി. കമ്പനിയുടെ ലാഭക്കൊതിയും ജീവനക്കാരോടുള്ള മനുഷ്യത്വരഹിതമായ സമീപനവുമാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.The post ക്രൂരതയ്ക്ക് കോടതിയുടെ പ്രഹരം; ഗർഭിണിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചു :കുഞ്ഞ് മരിച്ച സംഭവത്തിൽ കമ്പനിക്ക് 188 കോടി പിഴ appeared first on Kairali News | Kairali News Live.