മുന്നിൽ കുണ്ടറ വിളംബരം, പിന്നിൽ കല്ലുമാല സമരം : ചരിത്രം ഓർമ്മിപ്പിച്ച് കുണ്ടറ അ‌സംബ്ലിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാറിന്റെ ഷർട്ട്

Wait 5 sec.

പതിനാറാം നിയമസഭയിലേക്കുള്ള തന്റെ കന്നി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദേശ പത്രിക വരണാധികാരിക്ക് മുന്നിൽ സമർപ്പിക്കാൻ പോകുമ്പോഴും നാടിനെയും നാടിന്റെ ചരിത്രത്തെയും ചേർത്ത് പിടിച്ച് കുണ്ടറ അ‌സംബ്ലിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാർ.പത്രികസമർപ്പിക്കുന്നതിനായി പോകുമ്പോൾ ധരിക്കുന്ന വസ്ത്രത്തിലാണ് കുണ്ടറയുടെ ചരിത്രം അ‌ടയാളപ്പെടുത്തിയിരിക്കുന്നത്. 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ കൊല്ലം പെരിനാട്ടിൽ നടന്ന ജാതിവിരുദ്ധ സമരമായ കല്ലുമാല സമരം, വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ കുണ്ടറ വിളംമ്പരം എന്നിവയുടെ പ്രതീകാത്മക പെയിന്റിംഗാണ് ഷർട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത്.ചരിത്രം മായ്ക്കാൻ ശ്ര മിച്ചുകൊണ്ടിരിക്കുന്ന വർഗീയശക്തികൾക്കെതിരെയും അ‌വരെ മൗനമായി പിന്തുണയ്ക്കുന്നവരെയും ചരിത്രം ഓർമ്മിപ്പിക്കുന്നതിന് കൂടിയാണ് ഇത്തരത്തിൽ ഷർട്ട് തയ്യാറിയത്.ALSO READ : ‘ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസ്; ആർഎസ്എസ്, ബിജെപിക്ക് എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫ്’; മുഖ്യമന്ത്രിഷർട്ടിന് മുൻവശതത് താഴെയായി കുണ്ടറ വിളംബരവും പിൻവശത്ത് താഴെ കല്ലുമാല സമരവമാണ് വരച്ചിരിക്കുന്നത്. നാല് മണിക്കൂർ സമയമെടുത്ത് വെള്ളിമൺ ഫാഷൻ ടെക്നോളജി യിലെ നാലാം വർഷ വിദ്യാർത്ഥിയായ നിരഞ്ജനാണ് ഇളം മെറൺ നിറത്തിലള്ള ഷർട്ടിൽ ഫാബ്രിക്ക് പെയിന്റിൽ ചി ്രതങ്ങൾ പൂർത്തിയാക്കിയത്. നാടിനൊപ്പം സജികുമാർഎന്നും എപ്പോഴും ഒപ്പമുണ്ടാകുമെന്നത് അ‌ടിവരയിട്ടുറപ്പിക്കുന്നത് കൂടിയാണ് ഷർട്ടിലെ ചരിത്ര സംഭവങ്ങളെ അ‌ടയാളപ്പെടുത്തിയിരിക്കുന്നതിലൂടെ തെളിയുന്നത്The post മുന്നിൽ കുണ്ടറ വിളംബരം, പിന്നിൽ കല്ലുമാല സമരം : ചരിത്രം ഓർമ്മിപ്പിച്ച് കുണ്ടറ അ‌സംബ്ലിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എസ് എൽ സജികുമാറിന്റെ ഷർട്ട് appeared first on Kairali News | Kairali News Live.