സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്.ALSO READ : സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ നിങ്ങൾക്കിത്ര ബുദ്ധിമുട്ടെന്തിനാ വി ഡി സതീശാ…രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും.ENGLISH SUMMARY : Kerala government to distribute April welfare pensions starting March 31. In a special Vishu gift, beneficiaries will receive ₹4,000 this monthThe post വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ appeared first on Kairali News | Kairali News Live.