സി.പി.ഐ.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐ മുൻ ചന്ത യൂണിറ്റ് സെക്രട്ടറിയുമായ സന്ദീപ് വളവത്തിന് നേരെ ആർ.എസ്.എസ് അക്രമം. പുലർച്ചെ എറിയാട് പുതിയ റോഡിൽ വെച്ചാണ് സന്ദീപിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. മത്സ്യത്തൊഴിലാളി കുടുംബാംഗമായ സന്ദീപ് തന്റെ സുഹൃത്തിന്റെ ഭരണി കച്ചവട സ്ഥാപനത്തിൽ എത്തിയ സമയത്ത് മാരകായുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എറിയാട് ബിജെപിക്കുണ്ടായ കനത്ത പരാജയത്തിൽ വിറളിപൂണ്ട ആർ.എസ്.എസ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. ALSO READ : വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപതിരഞ്ഞെടുപ്പ് കാലത്ത് പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനും മനഃപൂർവം സംഘർഷം സൃഷ്ടിക്കാനുമുള്ള ബിജെപി-ആർഎസ്എസ് ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്ന് സി.പി.ഐ.എം എറിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. ഹസ്ഫൽ പ്രസ്താവനയിൽ പറഞ്ഞു. അക്രമികൾക്കെതിരെ പോലീസ് കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, ജനങ്ങളെ അണിനിരത്തി ഇത്തരം ഫാസിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറിയാട്ടെ സമാധാനം സംരക്ഷിക്കാൻ മുഴുവൻ ബഹുജനങ്ങളുടെയും പിന്തുണയും അഭ്യർത്ഥിച്ചു.The post എറിയാട് ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണം appeared first on Kairali News | Kairali News Live.