വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; 15 ദിവസത്തിനു ശേഷം യുവതി സ്വർണവുമായി മുങ്ങിയതായി പരാതി, സംഭവം ബെംഗളൂരുവിൽ

Wait 5 sec.

ബെംഗളൂരുവിൽ ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായ യുവതി രണ്ടാഴ്ചയ്ക്കുള്ളിൽ സ്വർണ്ണവുമായി മുങ്ങിയതായി പരാതി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ഭാസ്കർ ആണ് തന്റെ ഭാര്യ നേത്രയ്‌ക്കെതിരെ (24) പൊലീസിൽ പരാതി നൽകിയത്. വിവാഹ ബ്രോക്കർ വഴിയാണ് ഭാസ്കർ നേത്രയെ പരിചയപ്പെടുന്നത്. ഫെബ്രുവരി 27ന് ആദ്യമായി കണ്ടുമുട്ടിയ ഇവർ, മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവാഹിതരാകാൻ തീരുമാനിക്കുകയും അന്നുതന്നെ വിവാഹം കഴിക്കുകയും ചെയ്തു.വധുവിനെ കണ്ടെത്തി നൽകിയതിന് ബ്രോക്കറിന്, ഭാസ്കർ 75,000 രൂപ നൽകിയിരുന്നു. വേറെ ആൾക്കാർ വിവാഹം കഴിക്കുമെന്ന് ബ്രോക്കർ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്ര വേഗം വിവാഹം കഴിച്ചതെന്ന് ഭാസ്കർ പറയുന്നു.ALSO READ: പകൽ മുംബൈയിൽ സൗത്ത് ഇന്ത്യൻ സ്പെഷ്യൽ ഷെഫ്, രാത്രി മോഷണം; വല്ലാത്തൊരു പണി തന്നെവിവാഹശേഷം ഭാസ്കറിൻ്റെ അമ്മാവന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മാർച്ച് 15-ന് ഭാസ്കർ സ്വന്തം നാട്ടിലേക്ക് പോയ സമയത്താണ് നേത്രയെ കാണാതാകുന്നത്. നേത്ര നേരത്തെ വിവാഹം കഴിച്ചതാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ഭാസ്കർ ആരോപിക്കുന്നു. സ്വർണ്ണാഭരണങ്ങളും കൊണ്ടുപോയതായി ഭാസ്കർ പൊലീസിനോട് പറഞ്ഞു.The post വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; 15 ദിവസത്തിനു ശേഷം യുവതി സ്വർണവുമായി മുങ്ങിയതായി പരാതി, സംഭവം ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.