കൈപ്പത്തി നല്‍കരുതെന്ന് ആവശ്യം; പി കെ ശശി മത്സരിക്കുക സ്വതന്ത്ര ചിഹ്നത്തില്‍ 

Wait 5 sec.

പാലക്കാട്  | ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ശശി മത്സരിക്കുക സ്വതന്ത്ര ചിഹ്നത്തില്‍. കെപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന  കോണ്‍ഗ്രസില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. കൈപ്പത്തി ചിഹ്നം നല്‍കരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു.കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനായി  കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി കെ ശശി തീരുമാനിച്ചത് കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ വ്യാപകമായി പതിച്ചിരുന്നുസിപിഎം സംസ്ഥാന നേത്ൃത്വത്തിനും  ജില്ലാ നേതൃത്വത്തിനുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേ സമയം , പുറത്താക്കുക എന്നത് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം തേടലാണെന്നാണ് പി കെ ശശി ഇതിനോട് പ്രതികരിച്ചത്.