കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏപ്രിൽ മുതൽ ടാറ്റയുടെ വാഹനങ്ങൾക്ക് വിലഉയരും

Wait 5 sec.

അടുത്ത മാസം മുതൽ തങ്ങളുടെ പെട്രോൾ – ഡീസൽ ഉപയോഗിക്കുന്ന തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില കൂട്ടാൻ ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹന വിഭാഗം . വാഹനങ്ങളുടെ വില ഏപ്രിൽ 1 മുതൽ ശരാശരി 0.5 ശതമാനം വരെ വർധിപ്പിക്കുകയാണെന്നും മോഡലുകളും വേരിയന്റുകളും അനുസരിച്ച് വിലവർധനയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.വിലവർദ്ധനവിന് കാരണം ഉല്പാദന ചിലവിൽ ഉണ്ടായ വ്യതിയാനങ്ങളാണെന്നും ഓഹരിവിപണികൾക്കു നൽകിയ അറിയിപ്പിൽ കമ്പനി അറിയിച്ചു. വാഹനങ്ങളുടെ വില കമ്പനി കൂട്ടുന്നത് ഈ കൊല്ലം ഇതാദ്യമായല്ല. നേരത്തെ ഏപ്രിൽ 1 മുതൽ തങ്ങളുടെ കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിലയിൽ പരമാവധി 1.5 ശതമാനം വരെ വർധനവ് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരുന്നു.Also Read: മമ്മൂട്ടിയുടെ 369, ഷാരൂഖിന്റെ 555; നിങ്ങളുടെ വണ്ടിക്കും വേണ്ടേ ഒരു ‘സ്റ്റാർ’ നമ്പർ? ഫാൻസി നമ്പർ സ്വന്തമാക്കാൻ ഇതാ വഴികൾ!ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹന വിഭാഗം 561 കൂടി റൂപ്പയുടെ ലാഭമാണ് അടയാളപ്പെടുത്തിയത്. വിലവർധനവിന്റെ വാർത്ത വന്ന ശേഷം കമ്പനി ഓഹരികൾ ഇന്ന് ഓഹരിവിപണിയിൽ മികച്ച പ്രകടനം നടത്തി. നിഫ്റ്റിയിൽ കമ്പനി ഓഹരികൾ രണ്ടു ശതമാനത്തോളമാണ് ഉയർന്നത്.The post കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏപ്രിൽ മുതൽ ടാറ്റയുടെ വാഹനങ്ങൾക്ക് വില ഉയരും appeared first on Kairali News | Kairali News Live.