കേരളത്തിൻ്റെ ഫോട്ടോസ്റ്റാറ്റ് പോലെ പ്രവർത്തിക്കുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ഇടതുപക്ഷം മുന്നോട്ട് വച്ച് സ്വതന്ത്ര സ്ഥാനാർഥിയാണ് സുധീർ കരമന. സ്വന്തം നാട് കൂടിയായ തിരുവനന്തപുരം മണ്ഡലത്തിൽ ഇത്ലും മികച്ച ഒരു സ്ഥാനാർഥി ഉണ്ടാകില്ലെന്നാണ് ജനങ്ങൾ പറയുന്നത്. മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി ശബ്ദമുയർത്തുന്ന സുധീർ കരമനയെ ജനങ്ങൾക്ക് വളരെ അടുത്തറിയാവുന്ന വ്യക്തി കൂടിയാണ്. ഇടത്പക്ഷ ആശയം ശക്തമായി ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ജനിച്ചു വളർന്ന നാടിനോട് നിത്യം കൂറ് പുലർത്തിയിട്ടുള്ള ഒരാൾ ആണ് ശ്രീ കരമന സുധീറെന്ന് മുൻ തിരുവനന്തപുരം നഗരസഭാ കൌൺസിലർ ഗായത്രി ബാബു ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് സുധീർ കരമനയുടെ സ്ഥാനാർഥിത്വത്തിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.Also read: തെരഞ്ഞെടുപ്പിന് ചൂട് കൂടുന്നു; നാമനിർദേശ പത്രിക സമർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥികൾഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംതിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിന്റെ ഒരു പ്രത്യേകത, അത് കേരളത്തിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് പോലെ പ്രതിഫലിക്കുന്ന പ്രദേശമാണ്. നഗരവും തീരദേശവും, തിരുവനന്തപുരത്ത് ജനിച്ചു താമസിച്ചവരും, ജോലി ആവശ്യത്തിന് തലസ്ഥാനത്ത് താമസമാക്കിയവർ ഉൾപ്പടെ എല്ലാ വിഭാഗം ജനാവിഭാഗങ്ങളും ഉൾപ്പെടുന്ന മണ്ഡലം.ആ മണ്ഡലത്തിൽ ഇതിലും മികച്ചൊരു സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നോട്ട് വക്കാൻ ഇല്ല. ഇടത്പക്ഷ ആശയം ശക്തമായി ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ജനിച്ചു വളർന്ന നാടിനോട് നിത്യം കൂറ് പുലർത്തിയിട്ടുള്ള ഒരാൾ ആണ് ശ്രീ കരമന സുധീർ.ഇന്ത്യയിലെ തന്നെ ക്ലാസ്സിക് സിനിമകളിൽ ശോഭിച്ച, മലയാളത്തിന്റെ അഭിമാനമായ നടൻ ശ്രീ കരമന ജനാർദ്ദനൻ നായരുടെ മകൻ എന്ന നിലയിൽ ഉപരി തന്റേതായ മുദ്ര മലയാളം സിനിമയിലും സാമൂഹ്യ ജീവിതത്തിലും പതിപ്പിക്കാൻ കരമന സുധീറിന് സാധിച്ചിട്ടുണ്ട്.ജനാധിപത്യത്തെ അങ്ങേയറ്റം മാനിക്കുകയും മനുഷ്യത്വത്തിനും മതനിരപേക്ഷതക്കും വേണ്ടി സധൈര്യം പരസ്യമായി ശബ്ദം ഉയർത്തുകയും ചെയ്യുന്നൊരാൾ.വെങ്ങാനൂർ സർക്കാർ സ്കൂളിൽ നീണ്ടകാലം അദ്ധ്യാപകനും പ്രിൻസിപ്പിളും കൂടി ആയിരുന്നത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ മാറ്റ് കൂട്ടുന്ന വസ്തുത ആണ്.സുധീറേട്ടന്റെ മറ്റൊരു പ്രത്യേകത മനോഹരമായി സംവദിക്കാൻ ഉള്ള കഴിവാണ്.10 വർഷക്കാലം എൽ ഡി എഫ് സർക്കാർ നയിച്ച വികസന ക്ഷേമ പ്രവർത്തനങ്ങൾ തിരുവനന്തപുരം നിവാസികളോട് എഫെക്റ്റീവ് ആയി സംസാരിക്കാൻ അദ്ദേഹത്തിന് കഴിയും.രാഷ്ട്രീയ ബോധമുള്ള പൗരൻ, അറിവ് പകരുന്ന അദ്ധ്യാപകൻ, മികച്ച കലാകാരൻ.പ്രായ ഭേദമന്യേ എല്ലാ ജനാവിഭാഗങ്ങൾക്കും സ്വീകാര്യൻ ആയ സുധീറേട്ടൻ കേരളത്തിന് നിരാശ ഉണ്ടാക്കില്ല എന്നുറപ്പ്The post മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി സധൈര്യം പരസ്യമായി ശബ്ദം ഉയർത്തുന്ന സുധീർ കരമന: ഗായത്രി ബാബു appeared first on Kairali News | Kairali News Live.