എ ഐ ജോലി നഷ്ടപ്പെടുത്തും എന്ന ഭയമുണ്ടോ? ഇതൊക്കെ പഠിക്കാതെ മുന്നോട്ട് പോകാനാകില്ല

Wait 5 sec.

പുതിയ കാലത്ത് പുതിയ മാറ്റങ്ങളും അനിവാര്യമാണ്. ഈ അടുത്ത കാലത്ത് ലോകത്ത് വന്നിരിക്കുന്ന പ്രധാന മാറ്റമാണ് എഐ. ഇത് കൂടുതൽ സാധ്യതകളിലേക്ക് വഴി തുറക്കുന്നതിനൊപ്പം നമുക്കതിൻ്റെ കൂടെ യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് നമ്മുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യും. എന്നാൽ എഐ സാധ്യതകൾ ഉപയോ​ഗപ്പെടുത്തുകയും കൃത്യമായി പഠിക്കുകയും ചെയ്യുകയാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ ​ഗുണം ചെയ്യും. ഇന്ന് മിക്ക കമ്പനികളും എഐക്കാണ് പ്രാധാന്യം നൽകുന്നത്. അത് ജോലികൾ കൂടുതൽ വേഗത്തിലാക്കുന്നു എന്നതാണ് അതിനുള്ള കാരണം. റിപ്പോർട്ടുകൾ സൃഷ്ടിക്കുക, ഡാറ്റ വിശകലനം ചെയ്യുക, കോഡ് എഴുതുക തുടങ്ങി മറ്റ് നിരവധി ജോലികൾ എഐ നിഷ്പ്രയാസം ചെയ്യുന്നു.Also read: ഗേറ്റ് 2026 ഫലം ഇന്ന്; മാർച്ച് 27 മുതൽ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാംഅതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യുന്നത് നന്നായിരിക്കും എന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എഐ-യുടെ അടിസ്ഥാന നിയമങ്ങൾ, എഐ-യുടെ ശരിയായതും ധാർമ്മികവുമായ ഉപയോഗം, ജോലിസ്ഥലത്ത് എഐ എങ്ങനെ ഉപയോഗിക്കാം എന്നിങ്ങനെയുള്ള കോഴ്സുകൾ വിവിധ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. അത് കൃത്യമായി പഠിക്കുകയാണെങ്കിൽ മാറുന്ന ലോകത്ത് നിങ്ങൾക്ക് മാറാതെ തുടരാം.The post എ ഐ ജോലി നഷ്ടപ്പെടുത്തും എന്ന ഭയമുണ്ടോ? ഇതൊക്കെ പഠിക്കാതെ മുന്നോട്ട് പോകാനാകില്ല appeared first on Kairali News | Kairali News Live.