മുന്നോട്ട്…! എറണാകുളം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

Wait 5 sec.

എറണാകുളം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് ഉൾപ്പടെ പത്ത് എൽഡിഎഫ് സ്ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിച്ചത്. വൈപ്പിൻ, പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർഥികൾ തിങ്കളാഴ്ച പത്രിക സമർപ്പിക്കും.ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനത്തോടെയായിരുന്നു സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചത്. കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം തൃക്കാക്കര ജംങ്ക്ഷനിൽ നിന്നും പ്രകടനമായി കാക്കനാട് കളക്ടറേറ്റിലെത്തി. തുടർന്ന് വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.Also read: സ്വാഭാവിക മരണങ്ങളെ മെഡിക്കൽ കോളജിലെ തീപിടിത്തവുമായി ചേർത്ത് വ്യാജ വാർത്ത സൃഷ്ടിക്കുക ലക്ഷ്യം; തെരഞ്ഞെടുപ്പ് കാലത്തെ ‘മനോരമ’യുടെ വ്യാജ പ്രചരണങ്ങള്‍തൃക്കാക്കര മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പുഷ്പാദാസും തൃക്കാക്കര ജംങ്ക്ഷനിൽ നിന്ന് പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തി ജില്ലാ ലേബർ ഓഫീസർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണികൃഷ്ണൻ കാക്കനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ആലുവയിലെ ഇടതു സ്ഥാനാർഥി എ എം ആരിഫും അങ്കമാലിയിലെ ഇടതു സ്ഥാനാർഥി സാജുപോളും ആലുവ താലൂക്കോഫിസിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.Also read: വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപകൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി കൊച്ചി താലൂക്കോഫീസിലെത്തിയും എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സാബു ജോർജ്ജ് കണയന്നൂർ താലൂക്കോഫിസിലുമെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. പറവൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഇ ടി ടൈസൺ മാസ്റ്റർ പറവൂർ താലൂക്കോഫിസിലെത്തിയാണ് പത്രിക നൽകിയത്. കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർഥികളായ പി വി ശ്രീനിജിൻ ബേസിൽ പോൾ എന്നിവർ പെരുമ്പാവൂർ താലൂക്കോഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.‌Also read: ഡോ വന്ദനദാസ് കൊലപാതകക്കേസ് ; പ്രതി സന്ദീപിന് ജീവപര്യന്തംവൈപ്പിൻ, പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികൾ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. കോതമംഗലത്തെ എൽ ഡി എഫ് സ്ഥാനാർഥി ആൻറണി ജോൺ കഴിഞ്ഞ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കേരളത്തിന്റെ വികസനത്തിന് നല്ലൊരു നാളെയെ കെട്ടിപ്പടുത്താൻ ഇനിയും ഇടതുസർക്കാർ തന്നെ മുന്നേറണമെന്നതാണ് ജനങ്ങളുടെയും ആവശ്യം. ആ ആവേശമൊക്കെയും പ്രചാരണത്തിലും പ്രകടമാണ്.The post മുന്നോട്ട്…! എറണാകുളം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.