നൈറ്റ് റൈഡേഴ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല; ആകാശ് ദീപ് ഐപിഎല്ലിൽ നിന്നും പുറത്ത്

Wait 5 sec.

ബൗളർമാരുടെ കാര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ഇന്ത്യൻ പേസർ ആകാശദീപ് ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായി.29‑കാരനായ താരത്തിനു ഈ സീസണിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ടീം അധികൃതർ സ്ഥിരീകരിച്ചു.അദ്ദേഹത്തിന് ഇതുവരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. താരത്തെ മാസങ്ങൾ മുൻപ് അബുദാബിയിൽ നടന്ന മിനി ലേലത്തിൽ ഒരു കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ ഈ ആഴ്ച ആരംഭിച്ച കൊൽക്കത്തയുടെ പരിശീലന ക്യാമ്പിൽ അദ്ദേഹം പങ്കെടുത്തില്ല എന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ചികിൽസയും പുനരധിവാസവും തുടരുകയാണ് ആകാശദീപ് എന്നാണ് റിപ്പോർട്ട്.Also Read: ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുന്നവർ മാത്രം ഐപിഎല്ലിൽ പങ്കെടുത്താൽ മതിയെന്ന് ശ്രീലങ്കൻ ബോർഡ്കഴിഞ്ഞ സീസണിൽ കൈവശം വച്ചിരുന്ന ഐപിഎൽ കിരീടം നഷ്ടപ്പെട്ട കൊൽക്കത്ത ഞായറാഴ്ച നടക്കുന്ന ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നേരിടും. പേസ് ബൗളർമാരുടെ പരിക്കിനൊപ്പം മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോം നഷ്ടവും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.The post നൈറ്റ് റൈഡേഴ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല; ആകാശ് ദീപ് ഐപിഎല്ലിൽ നിന്നും പുറത്ത് appeared first on Kairali News | Kairali News Live.