പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോയ താരങ്ങളെ ഭീക്ഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

Wait 5 sec.

പാകിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) ഉപേക്ഷിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് പോയ താരങ്ങൾക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി ) ചെയർമാൻ മൊഹ്സിൻ നഖ്വി. പല വിദേശ കളിക്കാരും പിഎസ്എൽ കരാറിൽ നിന്ന് പിന്മാറി ഐപിഎൽ ടീമുകളിലേക്ക് ചേക്കേറുന്ന പ്രവണതയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ബോർഡ് ഭീക്ഷണിയുമായ് വന്നത്. ഇത്തരം പ്രവണതകളെ അംഗീകരിക്കാം പറ്റില്ലെന്നും കരാർ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഖ്വി പറഞ്ഞു.Also Read: ചെന്നൈ സൂപ്പർ കിങ്സ് ഹാൾ ഓഫ് ഫെയിമിലെ ആദ്യ അംഗങ്ങളായി റൈനയും ഹെയ്‌ഡനുംഈ വർഷത്തെ പിഎസ്എൽ മത്സരങ്ങൾ നടക്കുന്നത് ഐപിഎൽ മത്സരങ്ങളുടെ അതെ സമയത്താണ്. രണ്ടു ടൂർണമെന്റുകളുടെയും സമയക്രമത്തിലെ ഏറ്റുമുട്ടൽ കാരണം പല കളിക്കാരും ഐപിഎൽ കളിയ്ക്കാൻ പോവുകയാണ്. മികച്ച പ്രതിഫലം, ഉയർന്ന പ്രേക്ഷകശ്രദ്ധ, സുരക്ഷ എന്നീ ഘടകങ്ങൾ ആണ് പല വിദേശ കളിക്കാരെയും സ്വാധീനിക്കുന്നത്.നേരത്തെ ശ്രീലങ്കൻ നായകൻ ദഷുൻ ഷനാക ലാഹോറുമായുള്ള കരാർ ഉപേക്ഷിച്ച് രാജസ്ഥാൻ റോയൽസിലേക്കും സിംബാബ്‌വെ താരം ബ്ലസിങ് മുസാരബാനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും ചേക്കേറിയിരുന്നു.The post പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോയ താരങ്ങളെ ഭീക്ഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് appeared first on Kairali News | Kairali News Live.