കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളായ എൻ.സി. ശേഖറിന്റെ മകൻ ഇടയത്ത് ഇന്ദുശേഖർ (67) അന്തരിച്ചു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയാണ്. കടമ്പേരി സി.കെ. കുന്നിന് സമീപത്തെ സൺറൈസ് വില്ലയിലായിരുന്നു താമസം. മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡിലെ മുൻ അസിസ്റ്റന്റ് എൻജിനീയറായിരുന്നു . പരേതയായ ജാനകിയാണ് മാതാവ്. ഗീത ഇന്ദു (ഓക്രോം) ആണ് ഭാര്യ. മക്കൾ: വിനീത് ഇന്ദു (ചണ്ഡീഗഡ്), വിദ്യ ഇന്ദു (കൂടക്). മരുമക്കൾ: പി.എം. അമൃത (പറശ്ശിനിക്കടവ്), സ്നേഹിത് (കുടക്).സഹോദരങ്ങൾ: ഇടയത്ത് രവി, വേണുശേഖർ, ശശിശേഖർ, ഹരിശേഖർ, രേണു രാജേന്ദ്രൻ, പരേതനായ രഘുശേഖർ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് പയ്യാമ്പലത്ത് നടക്കും.The post എൻ.സി. ശേഖറിന്റെ മകൻ ഇന്ദുശേഖർ അന്തരിച്ചു appeared first on Kairali News | Kairali News Live.