ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസിക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിയാണ്‌ ഓരോ പെരുന്നാളും കടന്നുവരുന്നത്‌. ഒരു മാസം നീണ്ട കഠിനമായ വ്രതാനുഷ്ഠാനത്തിന്‌ ശേഷമാണ്‌ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്‌.Also read: ‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രിലോകമെങ്ങും സമാധാനം പുലരണമെന്നും സാഹോദര്യം ഉ‍ൗട്ടിയുറപ്പിക്കണമെന്ന സന്ദേശം പകർന്ന ഇ‍ൗ റംസാൻകാലത്താണ്‌ സാമ്രാജ്യത്വ ശക്തികൾ ഇറാനിലെ മനുഷ്യർക്കെതിരായി ക്രൂര ആക്രമണം നടത്തിയത്‌. യുദ്ധത്തിന്റെ ബാക്കിപത്രം നമ്മുടെ അടുക്കളകളെപ്പോലും ബാധിച്ചിരിക്കുന്നു. മനുഷ്യ ജീവിതത്തിന്‌ മുകളിൽ അശാന്തിയുടെ മഴപെയ്യിക്കുന്ന യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ കൂടി ഇ‍ൗ പെരുന്നാൾ ദിനത്തെ മാറ്റിയെടുക്കാൻ നമുക്കാവട്ടെ.എല്ലാവർക്കും സന്തോഷം നിറഞ്ഞ പെരുന്നാൾ ആശംസകൾ.The post ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.