ഇക്കാര്യങ്ങള്‍ അറിയാതെയാണോ ഗ്രീൻ ടീ കുടിക്കുന്നത്! ശരീരത്തിന് പ്രയോജനമുണ്ടാകണമെങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ…

Wait 5 sec.

മലയാളികളുടെ ആരോഗ്യത്തിൻ്റെ ഒരു ഭാഗമായി മാറിയ പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്സിഡന്റുകൾ, കാറ്റെച്ചിനുകൾ, മെറ്റബോളിസം ബൂസ്റ്റ് ചെയ്യാനുള്ള സംയുക്തങ്ങള്‍ എന്നിവയാൽ സമ്പന്നമായ ഗ്രീൻ ടീ, ഒരു ‘വെൽനസ് സൂപ്പർസ്റ്റാർ’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഗ്രീൻ ടീ വെറുതെ കുടിച്ചതുകൊണ്ടു മാത്രം ശരീരത്തിന് പ്രയോജനമുണ്ടാകില്ല. അത് ശരിയായ രീതിയിൽ തയ്യാറാക്കിയാൽ മാത്രമേ പ്രയോജനമുണ്ടാകൂ.ഗ്രീൻ ടീ തയ്യാറാക്കേണ്ട നാലു വ‍ഴികള്‍പ്ലെയിൻ ബ്രൂവ്ഡ് ഗ്രീൻ ടീ (സാധാരണ തയ്യാറാക്കുന്ന രീതി)ടീ ബാഗോ ഇലകളോ ചൂടുവെള്ളത്തിൽ രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ ഇട്ടുവെക്കുക.ഇത് ചായ കയ്പ്പുള്ളതാകാതിരിക്കാനും അതിലെ ആന്റിഓക്സിഡന്റുകളെ സംരക്ഷിക്കാനും സഹായിക്കുന്നു.ALSO READ: ബീഫ് വാങ്ങുമ്പോൾ ഈ നിറം കണ്ടാൽ സൂക്ഷിക്കണം! നല്ല ഇറച്ചി തിരിച്ചറിയാൻ ഇതാ ചില വഴികൾ …നാരങ്ങ ചേർത്ത ഗ്രീൻ ടീഗ്രീൻ ടീയിൽ അൽപ്പം നാരങ്ങാനീര് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു തരം ഫ്ലേവനോയ്ഡ് പോഷകമായ കാറ്റെച്ചിനുകളെ (catechins) വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ലഭിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും.തേൻ ചേർത്ത ഗ്രീൻ ടീഒരു ടീസ്പൂൺ തേൻ ചേർക്കുന്നത് ചായയുടെ കയ്പ്പ് കുറയ്ക്കുകയും കൂടുതൽ സ്വാദിശഷ്ഠമാക്കുകയും ചെയ്യുന്നു.ഐസ്ഡ് ഗ്രീൻ ടീചൂടുള്ള സമയങ്ങളിൽ കുടിക്കാൻ അനുയോജ്യമായ ഒരു പാനീയമാണ് ഐസ്ഡ് ഗ്രീൻ ടീ.തയ്യാറാക്കിവെച്ച ഗ്രീൻ ടീ തണുപ്പിച്ച ശേഷം ഐസും പുതിനയിലയോ വെള്ളരിക്ക കഷ്ണങ്ങളോ ചേർത്ത് കുടിക്കാവുന്നതാണ്.അതേസമയം, എല്ലാ ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിന് കൂടുതൽ തിളക്കം ലഭിക്കാനും സഹായിക്കുന്നു. എന്നാൽ ഗ്രീൻ ടീ അമിതമായി തിളപ്പിക്കാതിരിക്കാനും അധികമായി പഞ്ചസാര ചേർക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം..The post ഇക്കാര്യങ്ങള്‍ അറിയാതെയാണോ ഗ്രീൻ ടീ കുടിക്കുന്നത്! ശരീരത്തിന് പ്രയോജനമുണ്ടാകണമെങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ… appeared first on Kairali News | Kairali News Live.