സദ്യയിലെ ഒരു പ്രധാന വിഭവമാണ് അവിയൽ. പല നാട്ടിൽ പല രീതിയിലാണ് അവിയൽ ഉണ്ടാക്കുക. എന്നാൽ പഴയമയുടെ രുചിയിൽ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:വെള്ളരിക്കാ, പയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ – (ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത്)മുളകുപൊടി – അര ടീസ്പൂണ്‍മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍പച്ചമുളക് – അഞ്ച് എണ്ണം ( നീളത്തിൽ രണ്ടായി അരിഞ്ഞത്)തൈര് – ആവശ്യത്തിന്വെളിച്ചെണ്ണ –രണ്ടു ടീസ്പൂണ്‍ഉപ്പ് –ആവശ്യതിന്അരപ്പിന് ആവശ്യമായത് :തിരുമ്മിയ തേങ്ങ – ഒരു കപ്പ്ജീരകം – കാല്‍ ടീസ്പൂണ്‍പച്ചമുളക് –നാല് എണ്ണംകറിവേപ്പില –ഒരു തണ്ട്ചുമന്നുള്ളി – ആറല്ലിAlso read: മുളപ്പിച്ച ധാന്യങ്ങൾ സേഫാണോ ? സാലഡുകളിലും പ്രഭാതഭക്ഷണത്തിലുമൊക്കെ മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂട്ടോ…ഉണ്ടാക്കുന്ന വിധം:ആദ്യം എടുത്ത് വെച്ചിരിക്കുന്ന എല്ലാ കഷ്ണങ്ങളും മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. കഷ്ണങ്ങൾ മുക്കാൽ വേവ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത് ഇളക്കാം. ഇതിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കി അടച്ച് വെച്ച് വേവിക്കുക. തീ അണയ്ക്കാറാകുമ്പോൾ തൈര് ചേർത്ത് നന്നായി ഇളക്കി മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വയ്ക്കുക. രുചികരമായ അവിയൽ റെഡി.The post പഴമയുടെ രുചിയിൽ അവിയൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം appeared first on Kairali News | Kairali News Live.