നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കോൺഗ്രസുകാർ, പല മണ്ഡലങ്ങളിലും ഇപ്പോഴും പെടാപാട് പെടുകയാണ്. തമ്മിലടി കഴിഞ്ഞാൽ അല്ലേ ഇതിനൊക്കെ നേരം കാണൂ.. എന്നാലും അടി ഒരുവിധം ഒതുക്കി ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവന്നപ്പോൾ, ഇതുവരെ അകത്ത് പുകഞ്ഞ അതൃപ്തി മറനീക്കി പുറത്തും വന്നു. കോൺഗ്രസിന്റെ വിവിധ എംപിമാർക്ക് കേരളത്തിൽ മത്സരിക്കണമെന്ന ആഗ്രഹം നന്നായിട്ടുണ്ട്. ഇത് പലരും പരസ്യമായും രഹസ്യമായും പ്രകടിപ്പിച്ചിട്ടുമുണ്ട്. അനഗ്നെ ആയിരുന്നു കോൺഗ്രസിലെ അടിയുടെ തുടക്കം. ഒരാൾക്ക് ഇളവ് കൊടുത്താൽ മറ്റുള്ളവർ പ്രശ്നമുണ്ടാക്കുമെന്നു അറിയാവുന്നത് കൊണ്ട് തന്നെ ആരെയും മത്സരിപ്പിക്കേണ്ട എന്നായിരുന്നു പാർട്ടിയുടെ നിലപാട്. അതോടെ സ്വന്തമായി തീരുമാനമെടുക്കാനും പലരും തുടങ്ങി.എംപിമാർ മത്സരിപ്പിക്കേണ്ടതില്ലെന്നത് ഹെെക്കമാന്റ് തീരുമാനം ആയിരുന്നു. എന്നാൽ അതിന് ശേഷവും തങ്ങൾക്ക് മത്സരിക്കണമെന്ന നിലപാടിൽ നിൽക്കുന്ന കെ സുധാകരനും അടൂർ പ്രകാശും അടക്കമുള്ള എംപിമാരെയാണ് നമ്മൾ കണ്ടത്. അവർക്കൊപ്പം എം കെ രാഘവന്‍ എംപിയും ഇത്തരത്തിൽ ആഗ്രഹം പ്രകടിപ്പിക്കുന്ന തരത്തിൽ പ്രതികരിക്കുന്നതും കേട്ടു.ALSO READ: പടയൊരുക്കവുമായി കെ. സുധാകരൻ; നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങികോൺഗ്രസ് പാർട്ടി സ്ഥിരമായി തോൽക്കുന്ന ഒരു മണ്ഡലത്തിൽ മത്സരിക്കാൻ തന്നോട് നേതാക്കൾ പറഞ്ഞതായി രാഘവൻ സുധാകരനെ സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതായത്, താൻ മത്സരിച്ചാൽ ആ സീറ്റിൽ ജയിക്കും എന്ന് പല നേതാക്കളും സൂചിപ്പിച്ചു എന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. അതും നിയമസഭയിൽ മത്സരിക്കാനുള്ള ആഗ്രഹ പ്രകടനം തന്നെയായിരുന്നു. മുസ്ലീം ലീഗിലെ ചില നേതാക്കൾ അടക്കം ഇക്കാര്യം എം കെ രാഘവനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് രാഘവൻ പാർട്ടിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് അടൂർ പ്രകാശും കെ സുധാകരനും. പുറത്തുവന്ന ലിസ്റ്റിൽ പേരിലെങ്കിലും സുധാകരൻ ആണെങ്കിൽ പത്രിക സമർപ്പിക്കാനുള്ള നീക്കങ്ങൾ വരെ തുടങ്ങി. അതുകൊണ്ടു റയ്ഹാന്നെ ഹൈക്കമാന്റ് തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.The post ലിസ്റ്റിൽ ഇല്ലെങ്കിലും പത്രിക കൊടുക്കാനിറങ്ങാൻ സുധാകരൻ; ഇളവ് ഒരാൾക്ക് കൊടുത്താൽ കോൺഗ്രസിൽ വീണ്ടും അടിയ്ക്ക് സാധ്യത ? appeared first on Kairali News | Kairali News Live.