കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്. സത്യസന്ധത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി അതാണ് താൻ പാർട്ടി വിട്ടു പോകാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഇപ്പോൾ സത്യസന്ധതയില്ലാത്ത പാർട്ടിയായി മാറിയെന്നും ഒരുപറ്റം നേതാക്കളുടെ കൈപ്പിടിയിലാണ് സംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരനോട് പാർട്ടി കാട്ടിയത് കടുത്ത നന്ദികേടാണെന്നും അദ്ദേഹത്തിന് രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും ജോബ് ആരോപിച്ചു. പാർട്ടിക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടതാണ് തന്റെ രാജിയുടേ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ : തോൽക്കുന്ന സീറ്റെടുത്ത് മത്സരിക്കണമെന്ന് നേതാക്കൾ പറഞ്ഞു : എം കെ രാഘവൻ എം പികെ.സി. വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലാണ് എം.ജെ. ജോബ് പ്രതികരിച്ചത്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതാവ്, കെ.സി. വേണുഗോപാലിനെ ‘ടെർമിനേറ്റഡ് ഹെഡ്’ എന്ന് വിളിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. അസംതൃപ്തരായ ഒട്ടനവധി നേതാക്കൾ ഇനിയും കോൺഗ്രസ് വിട്ടു പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജി. സുധാകരന് പിന്തുണ നൽകിയ പാർട്ടിയുടെ നടപടി ശരിയല്ലെന്നും കോൺഗ്രസിന്റെ നിലവിലെ പോക്ക് രാഷ്ട്രീയമായി വലിയ തകർച്ചയിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post സത്യസന്ധത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി : എം.ജെ. ജോബ് appeared first on Kairali News | Kairali News Live.