കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശ്രീനാദേവിയുടെ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ റേഷൻ കാർഡിലെ മേൽവിലാസത്തിനെ അടിസ്ഥാനമാക്കിയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്.ഇതിനെത്തുടർന്നാണ് അടൂർ ആർഡിഓ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കാനുള്ള നടപടി കൈക്കൊണ്ടത്. എന്നാൽ ഈ നടപടി നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീനാദേവി കുഞ്ഞമ്മ വോട്ട് ചെയ്യുന്നതിന് തടസ്സം ആകില്ല,.Also Read: ലിസ്റ്റിൽ ഇല്ലെങ്കിലും പത്രിക കൊടുക്കാനിറങ്ങാൻ സുധാകരൻ; ഇളവ് ഒരാൾക്ക് കൊടുത്താൽ കോൺഗ്രസിൽ വീണ്ടും അടിയ്ക്ക് സാധ്യത ?നേരത്തെ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്.എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് ശ്രീനാദേവിക്കെതിരായ തുവയൂർ സ്വദേശികൾ നൽകിയ പരാതിയിൽ പറഞ്ഞത്. തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. കൂടാതെ ഈ മേൽവിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും സപ്ലൈ ഓഫിസർ ഉത്തരവിട്ടു.The post കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടി appeared first on Kairali News | Kairali News Live.