ഫെബ്രുവരിയില്‍ നടത്തിയ സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Wait 5 sec.

തിരുവനന്തപുരം| ഈ വര്‍ഷം ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. www.kerala.gov.in, www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. വിജയ ശതമാനം 15.59. 20284 പേര്‍ പരീക്ഷ എഴുതിയതില്‍ 3163 പേര്‍ വിജയിച്ചു.പാസ്സായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍  സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എല്‍ ബി എസ് സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം ഡയറക്ടര്‍, എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കണം.