സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി മുസ്ലിം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തെത്തിയതോടെയാണ് ഭിന്നത പരസ്യമായത്.മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് രണ്ടത്താണി കുറ്റപ്പെടുത്തി. പാണക്കാട് തങ്ങളെ കരുവാക്കി ചില വ്യക്തികൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉയർത്തുന്നത്. പി.എം.എ. സമീർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്ന വികാരം അണികൾക്കിടയിൽ പുകയുന്നതിനിടെയാണ് ഈ നീക്കം.ALSO READ : ‘കോടിയേരിയും ഷംസീറും നടത്തിയ വികസനങ്ങളുടെ തുടർച്ച ഉണ്ടാകും: ചരിത്ര ഭൂരിപക്ഷം ഇക്കുറി ലഭിക്കും’; പ്രചാരണത്തിൽ മുന്നേറി ഇടതുസ്ഥാനാർഥി കാരായി രാജൻപാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചോദിക്കുന്നത് അച്ചടക്കലംഘനമായി കാണരുത് എന്നും മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യം ചോദിച്ചിട്ടുണ്ട് എന്നും അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക് കുറിപ്പിൽ ആരോപിക്കുന്നുണ്ട് . താൻ വിമർശിക്കപ്പെടേണ്ടവൻ അല്ലെന്ന് ആരും ധരിക്കരുത് എന്നും അബ്ദുറഹിമാൻ രണ്ടത്താണിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട് . ഇതോടെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ലീഗിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ആഭ്യന്തര കലഹം പുറത്തുവന്നിരിക്കുകയാണ് .The post മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പൊട്ടിത്തെറി; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി appeared first on Kairali News | Kairali News Live.