യുഎഇയിൽ വീണ്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. ആറ് പ്രവാസികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഉഗ്രശബ്ദത്തോടെയുള്ള തുടർച്ചയായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ആക്രമണം വ്യോമ പ്രതിരോധ സേനകൾ തടഞ്ഞതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളുടെ മുന്നറിയിപ്പ്. ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല അനുശോചനം അറിയിച്ചു.Also read: കോൺഗ്രസ് ധാർമിക ഉത്തരവാദിത്വം പാലിക്കണം; എം വിൻസെന്റിനെതിരെ അതിജീവിതയുടെ പരാതിരാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പുണ്ട്. ചെറിയ പെരുന്നാൾ നമസ്കാരം തെരഞ്ഞെടുത്ത പള്ളികളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും അറിയിപ്പുണ്ട്. യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾക്ക് പുറമേ തുറന്ന സ്ഥലങ്ങളിലെ നമസ്കാരവും ഒഴിവാക്കി. രാവിലെ 5:53 ആണ് നമസ്കാര സമയം.Also read: അടി ഒതുങ്ങിയില്ലെങ്കിലും അവസാനം 55 സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്; കെ സുധാകരൻ ഇല്ലഅലാഅ നാദർ അവ്നി (ഫലസ്തീൻ), മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ (പാകിസ്ഥാൻ), അഹമ്മദ് അലി (ബംഗ്ലാദേശ്), ദിബാസ് ശ്രേഷ്ഠ (നേപ്പാൾ), എന്നിവരാണ്നി മരണപ്പെട്ടവർ. ഇപ്പോഴുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പെരുന്നാൾ നമസ്കാരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.The post യുഎഇയിൽ വീണ്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം: പുലർച്ചെ ഉഗ്ര ശബ്‌ദത്തോടെ തുടർ സ്ഫോടനങ്ങൾ; തടഞ്ഞെന്ന് വ്യോമ പ്രതിരോധ സേനകൾ appeared first on Kairali News | Kairali News Live.