അബൂദബി | അബൂദബിയിലെ ബനിയാസ് മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് പാക്കിസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ടു. യു എ ഇ വ്യോമ പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ക്കുന്നതിനിടെ ചിതറിത്തെറിച്ച ഭാഗങ്ങള്‍ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.പ്രതിരോധ സേന മിസൈല്‍ വിജയകരമായി തടഞ്ഞുവെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു മരണം സംഭവിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വിവരമറിഞ്ഞ ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.ഇതോടെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ യു എ ഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 157 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഫുജൈറയില്‍ തീപിടിത്തംഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വീണ്ടും തീപിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.പത്ത് മിസൈലുകളും 45 ഡ്രോണുകളും തകര്‍ത്തുയു എ ഇ ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഇറാനില്‍ നിന്നെത്തിയ പത്ത് ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ചുതന്നെ തകര്‍ത്തതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആക്രമണങ്ങള്‍ തുടങ്ങിയത് മുതല്‍ ഇതുവരെ 314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,672 ഡ്രോണുകളുമാണ് യു എ ഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തത്.വിമാന സുരക്ഷ ഉറപ്പാക്കിമേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി യു എ ഇ ഇന്നലെ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യോമപരിധി ഇന്നലെ പുലര്‍ച്ചെ താത്കാലികമായി അടച്ചിരുന്നു.സുരക്ഷാ സാഹചര്യങ്ങളും പ്രവര്‍ത്തനക്ഷമതയും സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകള്‍ക്ക് ശേഷം വേഗത്തില്‍ വ്യോമപരിധി തുറക്കാന്‍ സാധിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ ഏജന്‍സികളുമായി ഏകോപിച്ചായിരുന്നു നടപടി.ആക്രമണം പ്രതികാര നടപടിയല്ലഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതികാര നടപടിയാണെന്ന വാദത്തെ യു എ ഇ തള്ളി. ജനീവയില്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലാണ് നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യു എന്‍ ഓഫീസിലെ യു എ ഇ സ്ഥിരം പ്രതിനിധി ജമാല്‍ അല്‍ മുശൈറഖ് ചൂണ്ടിക്കാട്ടി.