കോടിയേരിയും ഷംസീറും നടത്തിയ വികസനങ്ങളുടെ തുടർച്ച ഇവിടെ ഉണ്ടാകും, തെരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കുന്ന ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്ന് തലശ്ശേരിക്കാരുടെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങികൊണ്ട് എൽഡിഎഫ് സ്ഥാനാർഥി കാരായി രാജൻ.നാട്ടുകാർക്ക് ഏറെ പരിചിതനാണ് രാജൻ. നാടിനേയും നാട്ടുകാരേയും അടുത്തറിയുന്ന ഒരു വ്യക്തി തന്നെ സ്ഥാനാർത്ഥിയായി വന്നത് എൽഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ തൊഴിലാളികളും സാധാരണക്കാരും കച്ചവടക്കാരും വലിയ ആവേശത്തോടെയാണ് സ്ഥാനാർഥിയെ സ്വീകരിക്കുന്നത്.Also read: കൊയിലാണ്ടി കുറുവങ്ങാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യംസഖാവ് കോടിയേരി ബാലകൃഷ്ണനും എ.എൻ ഷംസീറും മണ്ഡലത്തിൽ നടപ്പിലാക്കിയ വലിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും തന്റെ പ്രവർത്തനമെന്ന് കാരായി രാജൻ പറഞ്ഞു. മുൻഗാമികൾ ചെയ്ത വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിലുള്ള വലിയ അംഗീകാരം പ്രചാരണ വേളയിൽ പ്രകടമാകുന്നുണ്ടെന്നും അതിന്റെ വലിയ സന്തോഷവും അദ്ദേഹം കൈരളി ന്യൂസുമായി പങ്കുവെച്ചു.Also read: ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഇറാൻവ്യക്തികളെ നേരിൽ കാണുന്നതിനൊപ്പം വിവിധ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയാണ് പ്രചാരണം മുന്നേറുന്നത്. സ്ത്രീകളും വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം പ്രചരണത്തിനൊപ്പമുണ്ട്. ഇത്തവണ തലശ്ശേരിയിൽ ചരിത്രപരമായ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. സാധാരണ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് ആവേശം അത്യധികം വർധിക്കുന്നതെങ്കിൽ, ഇത്തവണ തുടക്കത്തിൽ തന്നെ വലിയ മുന്നേറ്റവും ആവേശവും ഉണ്ടാക്കാൻ കഴിഞ്ഞതായായും പ്രവർത്തകർ പറഞ്ഞു.The post ‘കോടിയേരിയും ഷംസീറും നടത്തിയ വികസനങ്ങളുടെ തുടർച്ച ഉണ്ടാകും: ചരിത്ര ഭൂരിപക്ഷം ഇക്കുറി ലഭിക്കും’; പ്രചാരണത്തിൽ മുന്നേറി ഇടതുസ്ഥാനാർഥി കാരായി രാജൻ appeared first on Kairali News | Kairali News Live.