കശുവണ്ടി ഫാക്ടറികളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ച് കൊട്ടാരക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ. ചെല്ലുന്നിടത്തെല്ലാം ജനങ്ങളുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് ബാലഗോപാർ പ്രചരണ രംഗത്ത് മുന്നേറുന്നത്. സ്ഥാനാർത്ഥിയെ കാണുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിച്ചാണ് പലരും അനുഭാവം പ്രകടിപ്പിക്കുന്നത്.തെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ ഭാഗമായി കശുവണ്ടി ഫാക്ടറികളൊക്കെ സന്ദർശിച്ചിട്ട് എങ്ങനെയുണ്ട്? നെടുവത്തൂർ മേഖലയിൽ പര്യടനം നടത്തുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനോടായിരുന്നു ചാനൽ റിപ്പോർട്ടറുടെ ചോദ്യം. ഞങ്ങൾ ഇടതുപക്ഷ പ്രവർത്തകർ തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരല്ല. ഞങ്ങൾ എല്ലാക്കാലത്തും ജനങ്ങൾക്കിടയിൽ നിൽക്കുന്നവരാണ്. ബാലഗോപാൽ പറഞ്ഞ് തീരും മുൻപേ തൊഴിലാളികളുടെ കൂട്ടിച്ചേർക്കൽ “ഈ ഓണത്തിനും കൂടി മന്ത്രി ഞങ്ങളുടെ ഫാക്ടറിയിൽ വന്നിട്ടുണ്ടായിരുന്നു.” അദ്ദേഹം ഓണാഘോഷത്തിന് വന്ന കാര്യം അവർ മറന്നിട്ടുണ്ടായിരുന്നില്ല.Also read:അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു നെടുവത്തൂർ മേഖലയിലെ കശുവണ്ടി ഫാക്ടറികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച ബാലഗോപാൽ എഴുകോണിലെ രണ്ട് ക്ഷേത്രങ്ങളിലെ അന്നദാന സദ്യയിലും പങ്കെടുത്തു. വൈകിട്ട് പുത്തൂരിലെ വ്യാപാര സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിച്ചു.The post ‘കൊട്ടാരക്കര കെ.എൻ. ബാലഗോപാലിനൊപ്പം’; കശുവണ്ടി ഫാക്ടറികളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു appeared first on Kairali News | Kairali News Live.