ഓഹരി വിപണിയിൽ വൻവീഴ്ച! ഇല്ലാതായത് 13 ലക്ഷം കോടി രൂപ

Wait 5 sec.

കഴിഞ്ഞ ഒന്നര കൊല്ലത്തിനിടയിൽ ഏറ്റവും വലിയ ഏകദിന ഇടിവ് കണ്ട ഇന്ന് ഇന്ത്യൻ ഓഹരിസൂചികകൾ കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 775 പോയിന്റ് ഇടിഞ്ഞു 23,002.15 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ സെൻസെക്‌സ് 2500 ഓളം പോയിന്റ് നഷ്ടപ്പെടുത്തി 74,207.24 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.വിപണിയിലെ കരുത്തുറ്റ കമ്പനികളായ ബജാജ് ഫിനാൻസ് , എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ് ,ഹിന്ദുസ്ഥാൻ യൂണിലിവർ, സിപ്ല എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി.Also Read: ഒരു ലക്ഷം കോടി രൂപ ആവിയായി!ചെയർമാൻ രാജിവെച്ചു; ഓഹരിവിപണിയിൽ കൂപ്പുകുത്തി എച്ച്ഡിഎഫ്സി ബാങ്ക്പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതും ക്രൂഡ് ഓയിൽ വില കുതിക്കുന്നതും നിക്ഷേപകരിൽ ഉണ്ടാക്കിയ ആശങ്കകൾക്കൊപ്പം ഇന്ന് സെൻസെക്സ് വീക്ക്ലി എക്സ്പയറി ദിനം കൂടിയായതോടെ വിപണി മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ശേഷം തകർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് $112-ന് സമീപവും, യുഎസ് ക്രൂഡ് $100-ന് സമീപവുമാണ്. ഏകദേശം 13 ലക്ഷം കോടി രൂപയുടെ നിക്ഷേപക സമ്പത്ത് ആവിയാക്കിക്കളഞ്ഞു.കൂടാതെ ചെയർമാൻ അത്താനു ചക്രബോർത്തിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഓഹരിവിപണിയിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ കൂപ്പുകുത്തി. കഴിഞ്ഞ ദിവസം നേട്ടം കൈവരിച്ച ഐ.ടി. ഓഹരികളും ഇന്ന് കനത്ത വിറ്റഴിക്കലിന് ഇരയായി.The post ഓഹരി വിപണിയിൽ വൻവീഴ്ച! ഇല്ലാതായത് 13 ലക്ഷം കോടി രൂപ appeared first on Kairali News | Kairali News Live.