കോന്നിയിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി സതീഷ് കൊച്ചുപറമ്പിൽ

Wait 5 sec.

കോന്നിയിൽ സ്ഥാനാർഥിത്വത്തിന് തീരുമാനം കാണും മുൻപ് പുതിയ വെളിപ്പെടുത്തലുമായി സതീഷ് കൊച്ചുപറമ്പിൽ രം​ഗതെത്തി. കോന്നിയിൽ താൻ സ്ഥാനാർത്ഥിയാകുമെന്നാണ് സതീഷ് സൂചന നൽകുന്നത്. ഇക്കാര്യം സംബന്ധിച്ച് പ്രവർത്തകരോട് സതീഷ് കൊച്ചുപറമ്പിൽ തന്നെയാണ് വെളിപ്പെടുത്തിയത്. അടൂർ പ്രകാശ് ഫോണിൽ വിളിച്ച് വിഷയത്തെക്കുറിച്ച് അറിയിച്ചെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഇന്നലെ രാത്രി 2:00 മണിയോടെ തന്റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമായെന്നും ഇന്ന് രാവിലെ വീണ്ടും ഫോൺ വഴി സ്ഥിരീകരിച്ചുവെന്നും സതീഷ് പറഞ്ഞു. ഇതോടെ അടൂർ പ്രകാശ് എന്ന വിസ്മയത്തിന് ശേഷം സതീഷ് കൊച്ചുപറമ്പിൽ എന്നൊരു വിസ്മയം കൂടി കോന്നിയുടെ പേരിൽ പുറത്ത് വരുകയാണ്.പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇതേ വിവരം തന്നോട് അറിയിച്ചതായും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.Also read : കോന്നിയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് സതീഷ് കൊച്ചുപറമ്പിലിന്റെ ഈ പ്രസ്താവന നടത്തിയത്. ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം നേതാക്കൾ തന്നോട് വ്യക്തമാക്കിയതായാണ് സതീഷ് പറയുന്നത്.The post കോന്നിയിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി സതീഷ് കൊച്ചുപറമ്പിൽ appeared first on Kairali News | Kairali News Live.