തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ മുഖം, ശബ്ദം, പേര് എന്നിവ ദുരുപയോഗം ചെയ്യുന്ന വ്യാജ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടെന്ന് ഹർജിയിൽ അദ്ദേഹം ആരോപിച്ചു.ഇത് പോലെയുള്ള വ്യാജ വിഡിയോകൾ തന്റെ മാന്യതയ്ക്കും ജീവിതത്തിനും ഭീക്ഷണിയാണെന്ന് ഗംഭീർ ഹർജിയിൽ പറഞ്ഞു.Also Read: കോഹ്‌ലിയിൽ നിന്നും പല പുതിയ ഷോട്ടുകളും ഈ സീസണിൽ പ്രതീക്ഷിക്കാം – പ്രവചനവുമായ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസംകഴിഞ്ഞ വർഷം മുതൽ ഇത്തരം ധാരാളം വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയെന്നു ഗംഭീർ പറഞ്ഞു. ഇത്തരം വിഡിയോകൾ താൻ പറഞ്ഞിട്ടില്ലാത്ത പ്രസ്താവനകൾ ഉൾപ്പെടുത്തിയ തരത്തിലും പ്രചരിച്ചുവെന്ന് ഗംഭീർ പറഞ്ഞു. ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുകയും ഭാവിയിൽ അനുമതിയില്ലാതെ തന്റെ രൂപമോ ശബ്ദമോ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിkക്കണമെന്നും ഗംഭീർ കോടതിയിൽ ആവശ്യപ്പെട്ടു.The post ചതി! തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീർ appeared first on Kairali News | Kairali News Live.