ബിജെപിയുടേത് വല്ലാത്തൊരു അവസ്ഥ തന്നെ. പൊതുവേ നിലപാടില്ലെങ്കിലും ഇത്ര പെട്ടെന്ന നിലപാടുകൾ തിരുത്തേണ്ടി വരുമെന്ന് അവർ കരുതിക്കാണില്ല. നാട്ടികയിൽ ആദ്യം സിസി മുകുന്ദനെതിരെ മുദ്രവാക്യം വിളിയും ഒപ്പ് ശേഖരണവും നടത്തി.മാർച്ച് അഞ്ച് മുതൽ പത്ത് വരെയാണ് സ്ഥലം എംഎൽഎ യായ സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം നടത്തിയത്. അതിൽ നിന്നും പത്ത് ദിവസം കഴിയുന്നതിന് മുന്നേ അതേ ആൾക്ക് വേണ്ടി തന്നെ ജയ് വിളിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടപ്പോൾ അതിൽ ബിജെപി സ്ഥാനാർഥി സിസി മുകുന്ദനായിരുന്നു. പിന്നെന്ത് ചെയ്യാൻ മുദ്രാവാക്യം വിളിക്കാതെ വേറേ വഴിയില്ലല്ലോ. പക്ഷെ ഇപ്പോ ഉയർന്ന് വരുന്ന ചോദ്യം അതല്ല. Also read: സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക്?നിങ്ങളീ ശേഖരിച്ച ഒപ്പൊക്കെ ഇനി എന്ത് ചെയ്യുമെന്നതാണ്. അധികാര മോഹം തലയിൽ കയറി സിപിഐ യിൽ നിന്നും രാജി വച്ചാണ് സി സി മുകുന്ദൻ ബിജെപി പാളയത്തിലെത്തിയത്. പക്ഷെ ഇതിൽ വെട്ടിലായിരിക്കുന്നത് ബിജെപി യാണ്. ഇത്രയും നാൾ അവർ തന്നെ അടിച്ചിറക്കിയ വാദങ്ങൾ ജനങ്ങൾക്കിടിയിൽ നിന്ന് പിൻവലിപ്പിക്കേണ്ടേ?The post വല്ലാത്തൊരു അവസ്ഥ തന്നെ ബിജെപിയുടേത്; ആദ്യം സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം, പിന്നെ ജയ് വിളിയും appeared first on Kairali News | Kairali News Live.