സ്ഥാനാര്‍ഥി പട്ടിക: വി ഡി സതീശനും കെ സി വോണുഗോപാലും തമ്മില്‍ തര്‍ക്കം; രോഷാകുലനായി രാഹുല്‍ ഗാന്ധി

Wait 5 sec.

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കുന്നതില്‍ വി ഡി സതീശനും കെ സി വോണുഗോപാലും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ രോഷാകുലനായി രാഹുല്‍ ഗാന്ധി. മാരത്തണ്‍ ചര്‍ച്ചയിലും തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിച്ചാല്‍ മതിയെന്ന് രാഹുല്‍ ഗാന്ധി രോഷാകുലനായി പറഞ്ഞു എന്നാണ് വിവരം.രാത്രിയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും കേരളത്തിലെ സീറ്റുകളില്‍ ധാരണയായില്ല. യോഗത്തില്‍ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റില്‍ ഡി സി സി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വി ഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെ സി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. എം പിമാരായ കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തിലും തീരുമാനമായില്ല. കെ സുധാകരനു സീറ്റ് നല്‍കിയാല്‍ താന്‍ മണ്ഡലത്തിനു പുറത്തു പ്രചാരണത്തിന് ഇറങ്ങില്ല എന്നു വി ഡി സതീശന്‍ ഭീഷണി മുഴക്കി എന്നും വിവരമുണ്ട്.സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലും ഇരു നേതാക്കളും തര്‍ക്കം തുടര്‍ന്നതോടെയാണ് രാഹുല്‍ ഗാന്ധിയും കടുത്ത അതൃപ്തി പ്രകടമാക്കിയത്. അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിക്കു കടക്കാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്നു നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി കേരളത്തിലെ പട്ടിക അന്തിമമാക്കുമെന്നാണ് വിവരം.