റെയിൽവേ ഭക്ഷണ വിതരണത്തിൽ തടസം; എൽപിജി ക്ഷാമത്തിൽ പരിഹാരം തേടി ജീവനക്കാർ

Wait 5 sec.

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം റെയിൽവേയുടെ ജീവനക്കാർക്കുള്ള കാൻ്റീൻ സംവിധാനത്തെ ബാധിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ. ക്ഷണ വിതരണത്തിൽ തടസം നേരിടുന്നുവെന്ന് സ്ഥിരീകരണം. വിഷയത്തിൽ റെയിൽവേ ബോർഡ് അടിയന്തരമായി ഇടപെടണമെന്ന് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ അറിയിച്ചു.പ്രതിസന്ധിക്കിടയിൽ ജീവനക്കാർ വലിയ സഹകരണം കാണിച്ചുവെങ്കിലും ലോക്കോ പൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും ഭക്ഷണ വിതരണത്തിൽ തടസം നേരിടേണ്ടി വന്നുവെന്ന് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു. റെയിൽവേ എൽപിജിയെ അമിതമായി ആശ്രയിക്കുന്നുവെന്നും ശിവ് ഗോപാൽ മിശ്ര ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണ മെന്യുവിൽ മാറ്റം വരുത്തിയെന്നും അരി ആഹാരം കൂടുതൽ ഉള്‍പ്പെടുത്തേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൽപിജി വിതരണം പല സ്ഥലങ്ങളിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രകൃതി വാതകത്തിനും (പിഎൻജി) ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ അവതരിപ്പിക്കാനുമുള്ള സർക്കാർ പദ്ധതികൾക്ക് പല സർവീസുകളും തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥനാണെന്ന് ലോക്കോ പൈലറ്റ് സ്ഥിരീകരിക്കുന്നു. പ്രധാന നഗരങ്ങളിലെ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (ഐആർസിടിസി) ബേസ് കിച്ചണുകൾ പിഎൻജിയാണ് ഉപയോഗിക്കുന്നത് ഇത് മൂലം വാതകവുമായി ബന്ധപ്പെട്ട ചെലവുകൾ ഒഴിവാക്കാൻ പറ്റുന്നു.“പുതിയ പാൻട്രികൾ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ ഉപയോഗിക്കുന്നു, അതേസമയം പഴയവ ഇപ്പോഴും എൽപിജിയെ ആശ്രയിക്കുന്നു. പിഎൻജിയിലേക്കും ഇൻഡക്ഷൻ പാചകത്തിലേക്കും മാറാൻ ഇതാണ് ഏറ്റവും നല്ല സമയം. ഇത് സൗകര്യം മെച്ചപ്പെടുത്തുകയും തുടർച്ച ഉറപ്പാക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും” മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിസന്ധി സാഹചര്യത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകളെക്കുറിച്ചും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. റെയിൽ‌വേ രാജ്യവ്യാപകമായി നൂറുകണക്കിന് റണ്ണിങ് റൂമുകൾ നടത്തുന്നുണ്ട്, ഏകദേശം 86,000 ലോക്കോ പൈലറ്റുമാരും അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരും റെയിൽവേയിൽ ജോലി ചെയ്യുന്നുണ്ട്.The post റെയിൽവേ ഭക്ഷണ വിതരണത്തിൽ തടസം; എൽപിജി ക്ഷാമത്തിൽ പരിഹാരം തേടി ജീവനക്കാർ appeared first on ഇവാർത്ത | Evartha.