കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനൊപ്പം സംവാദ സദസ്സുമായി എസ്എഫ്ഐ. കടുപ്പത്തിൽ ഒരു രാഷ്ട്രീയം എന്ന പേരിൽ എസ്എഫ്ഐ കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ചൂടുപിടിക്കുന്നതിനിടയാണ് കഴക്കൂട്ടത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് വിദ്യാർത്ഥികളുമായി സംവദിക്കാൻ എസ്എഫ്ഐ അവസരം ഒരുക്കിയത്. കടുപ്പത്തിൽ ഒരു രാഷ്ട്രീയം എന്ന പേരിൽ സംഘടിപ്പിച്ച സംവാദ സദസ്സിൽ ഗൗരവമേറിയ വിഷയങ്ങൾ വിദ്യാർത്ഥികൾ ഉയർത്തിയതോടെ സംവാദത്തിന് കടുപ്പമേറി. ഏറെനേരം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച സ്ഥാനാർത്ഥി അവരുടെ സംശയങ്ങൾക്ക് വിശദമായ മറുപടിയും നൽകി.ALSO READ: ‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തിന് ആവശ്യമില്ല’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപിഎസ്എഫ്ഐ കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംവാദ സദസ് സംഘടിപ്പിച്ചത്. കാര്യവട്ടം ക്യാമ്പസിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.ALSO READ: ‘പോസ്റ്റർ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായി, പാർട്ടി പറയുന്നത് അനുസരിക്കും’; ദീപ്തി മേരി വർഗീസ്The post ‘കടുപ്പത്തിൽ ഒരു രാഷ്ട്രീയം’; എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനൊപ്പം സംവാദ സദസ്സുമായി എസ്എഫ്ഐ appeared first on Kairali News | Kairali News Live.