നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ സമ്പൂർണ ജയം സ്വന്തമാക്കാൻ എൽഡിഎഫ്. പത്തുവർഷത്തെ ഇടതു സർക്കാരിന്റെ ജില്ലയിലെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ജില്ലയിലെ എംഎൽഎമാരുടെ പ്രവർത്തന മികവ് തന്നെയാണ് എൽഡിഎഫിന്റെ കരുത്ത്. അതേസമയം ജില്ലയിലെ സീറ്റ് വിഭജനം പോലും പൂർത്തിയാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.Also read: ജി സുധാകരന് കോൺഗ്രസ് പിന്തുണ; കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് രാജിവെച്ചുസംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പിൻബലത്തോടെയാണ് സിപിഐഎമ്മും എൽഡിഎഫും ജനങ്ങളെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നത്. മലയോര ഹൈവേ, ഭൂരഹിതരായവർക്ക് പട്ടയങ്ങൾ, ഭൂപതിവ് ചട്ടങ്ങളുടെ ഭേദഗതി, അടിസ്ഥാന സൗകര്യമേഖലയിലെ വികസനങ്ങൾ തുടങ്ങി സമസ്ത മേഖലകളെയും തൊട്ടറിഞ്ഞ വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണ്. എൽഡിഎഫ് എംഎൽഎമാരുടെ പ്രവർത്തന മികവും എൽഡിഎഫിന് കരുത്താകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും യുഡിഎഫിൽ ഇനിയും തമ്മിലടി അവസാനിച്ചിട്ടില്ല. മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളകാൻ സീറ്റ് മോഹികളുടെ വലിയൊരു നിര തന്നെ സജീവമാണ്. മുന്നണിയിലെ സീറ്റ്ച ർച്ചകൾ പൂർത്തിയാക്കാൻ പോലും കോൺഗ്രസിനും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനും ഇനിയും കഴിഞ്ഞിട്ടില്ല അതിനിടയിൽ ഇടുക്കി സീറ്റ് ഏറ്റെടുക്കാൻ ഉള്ള കോൺഗ്രസ് നീക്കത്തിൽ കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണ്.Also read: വീണ്ടും കൂട് മാറ്റം; നാട്ടിക എംഎൽഎ സിസി മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചുജില്ലയിലെ സീറ്റ് വിഭജനം ഉടൻ പൂർത്തിയാകുമെന്നും സ്ഥാനാർഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്നും യുഡിഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി പറഞ്ഞു. മലയോര ജില്ലയായ ഇടുക്കിയിൽ ആകെയുള്ള 5 നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും എൽഡിഎഫ് ആണ്. എംഎൽഎമാരുടെ ജന പിന്തുണയും വികസന നേട്ടങ്ങളും എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നു. അവശേഷിക്കുന്ന തൊടുപുഴ മണ്ഡലത്തിലും വിജയക്കൊടി പാറിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം സീറ്റ് മോഹികളായ ഒരു ഡസൻ നേതാക്കളിൽ നിന്നും സ്ഥാനാർഥികളെ കണ്ടെത്തി എത്രയും വേഗം പ്രചരണം ആരംഭിക്കുക എന്നതാണ് യുഡിഫ്ന് മുന്നിലുള്ള വെല്ലുവിളി.The post ഇടുക്കിയും ചുവക്കുന്നു: ജയം സ്വന്തമാക്കാൻ പ്രചാരണം ശക്തമാക്കി എൽഡിഎഫ് appeared first on Kairali News | Kairali News Live.