ഐപിഎൽ 2026 സീസണിലെ മത്സരങ്ങൾ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ ഔദ്യോഗികമായി അനുമതി നൽകി. സ്റ്റേഡിയത്തിലെ സുരക്ഷാ-അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ഈ തീരുമാനം.സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ, ആരാധകരുടെ പ്രവേശന-പുറത്തിറക്ക ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ സമിതി വിലയിരുത്തി.Also Read: ‘ഒളിമ്പിക്സിന്റെ ഭാഗമാകണം;’ ഗൗതം ഗംഭീറിന്റെ തുറന്നുപറച്ചിൽസർക്കാർ പച്ചക്കൊടി കാണിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ഐപിഎൽ 2026 ലെ ഹോം മത്സരങ്ങൾ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടക്കും. മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിലെ ആദ്യ മത്സരം ബെംഗളൂരുവിൽ വച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ നടക്കും. കഴിഞ്ഞ വർഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടാഘോഷത്തിനിടെ സ്റ്റേഡിയത്തിന്റെ പരിസരത്ത് ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു,ഇതേ തുടർന്ന് ആണ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ നടപടികൾ തുടങ്ങിയത്.The post ആർസിബി ആരാധകർക്ക് സന്തോഷ വാർത്ത; ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾക്ക് സർക്കാർ അനുമതി appeared first on Kairali News | Kairali News Live.