ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം. സീറ്റ് ഏറ്റെടുക്കൽ മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ഉന്നയിച്ച് കേരളാ കോൺഗ്രസ് നേതാക്കൾ രംഗത്ത്. മകനെ ജയിപ്പിച്ച് നിയമസഭയിൽ എത്തിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കമാണ് സീറ്റ് നിരുപാധികം വിട്ടു നൽകുന്നതിന്റെ പിന്നിലെന്നും പ്രവർത്തകർ അരോപിക്കുന്നു.കേരളാ കോൺഗ്രസ് സീറ്റ് വിഭജനം ഇനിയും ഇടുക്കി ജില്ലയിൽ പുർത്തിയാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ഇടുക്കി സീറ്റ് ഏറ്റെടുക്കുന്നതിനുള്ള കോൺഗ്രസ് നീക്കമാണ്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മത്സരിച്ചത് 10 സീറ്റുകളിലായിരുന്നു. അതിൽ പ്രധാനപ്പെട്ട രണ്ട് സീറ്റ്കളായ ഇടുക്കിയും ഏറ്റുമാനൂരും ഏറ്റെടുക്കുന്നതിനാണ് കോൺഗ്രസ് നീക്കം. ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ പരസ്യ പ്രതികരണവുമായി ഇപ്പോൾ കേരളാ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. സീറ്റ് ഏറ്റെടുക്കാൻ ഉള്ള തീരുമാനത്തിന് പിന്നിൽ യു ഡി എഫ് ചെയർമാനും കോൺഗ്രസ് നേതാവും കട്ടപ്പന നഗരസഭ ചെയർമാനുമായ ജോയി വീട്ടിക്കുഴിയുടെ സീറ്റ് മോഹമാണെന്ന് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ച് കരോട്ട് ഉൾപ്പെടെ ഉള്ള നേതാക്കൾ പറഞ്ഞു.Also read: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർമാരുമായി ഓൺലൈനായി അവലോകനയോഗം ചേർന്നുഅതേസമയം, സിറ്റിംഗ് സീറ്റായ തൊടുപുഴ സീറ്റിൽ മകനെ മത്സരിപ്പിക്കാനുള്ള പിജെ ജോസഫിനെ നീക്കത്തിനെതിരെയും പ്രവർത്തകർ രംഗത്തെത്തി. വർഷങ്ങളുടെ പാരമ്പര്യം ഉള്ള നേതാക്കളെ തഴഞ്ഞ് മകനെ ഇറക്കാൻ ഉള്ള നീക്കം അംഗീകരിക്കാൻ ആവില്ലെന്ന് കുറിപ്പ് കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നു. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കുന്നത് മകനെ എംഎൽഎ ആക്കാൻ വേണ്ടി ആണെന്നും പ്രവർത്തകർ വിമർശിക്കുന്നു.The post ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം appeared first on Kairali News | Kairali News Live.