നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചരണ ചൂടിൽ എൽ ഡി എഫ്

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചരണം ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സംസ്ഥാനത്ത് ഒട്ടാകെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആവേശകരമായ പ്രചരണത്തിലാണ്. അതേസമയം, ഇതുവരെ സ്ഥാനാർഥികളെ പോലും പ്രഖ്യാപിക്കാൻ സാധിക്കാതെ വലിയ പ്രതിസന്ധിയിലാണ് യുഡിഎഫും എൻഡിഎയും. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ പരിഹരിക്കാനും ഇരുമുന്നണികൾക്കും സാധിച്ചിട്ടില്ല എന്നത് തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇവർക്ക് തിരിച്ചടിയാകുന്നു.2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കൃത്യമായിട്ടുള്ള മുൻകൈ ഉറപ്പിക്കുകയാണ് ഇടതുമുന്നണി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് തന്നെ ഇടതു സ്ഥാനാർത്ഥികളുടെ പ്രചരണം ആരംഭിച്ചതും വലിയ ആത്മവിശ്വാസമാണ് ഇടത് ക്യാമ്പിന് നൽകുന്നത്. രണ്ടാം ദിനത്തിൽ സംസ്ഥാന വ്യാപകമായി തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആവേശത്തോടെ പ്രചരണ രംഗത്ത് സജീവമാണ്. രാവിലെ കവലകൾ തോറുമുള്ള പ്രചരണവും ഉച്ചയ്ക്കുശേഷം വാഹന പ്രചരണം എന്ന നിലയിലും ആണ് ഇടത് ക്യാമ്പിന്റെ പ്രവർത്തനം.Also read: ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷംഅതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നു പറഞ്ഞ കോൺഗ്രസിന് ഇതുവരെ സ്ഥാനാർത്ഥിനിർണയം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൂടാതെ യുഡിഎഫ് എന്ന നിലയിൽ സീറ്റ് വിഭജനം പോലും കൃത്യമായി രീതിയിൽ പൂർത്തിയാക്കാൻ സാധിക്കാത്തത് തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനങ്ങളിൽ വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടാക്കുന്നത്.സമാനമായ സാഹചര്യം തന്നെയാണ് എൻഡിഎയിലും ഉള്ളത്. തെരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇല്ലാത്ത സാഹചര്യത്തിൽ ഓരോ ദിനവും അതിപ്രാധാന്യമുള്ള ദിനങ്ങൾ എന്ന നിലയിൽ കണക്കുകൂട്ടിയാണ് എൽഡിഎഫ് പ്രവർത്തനം. തുടക്കത്തിലെ മേൽക്കൈ അതേപടി തെരഞ്ഞെടുപ്പ് ദിനം വരെ നിലനിർത്തുക എന്നതാണ് എൽഡിഎഫ് തീരുമാനവും.The post നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചരണ ചൂടിൽ എൽ ഡി എഫ് appeared first on Kairali News | Kairali News Live.