കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണ്, രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ ഈ വസ്തുത വീണ്ടും ശരിവെക്കുന്നവയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ എതിർക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോൺഗ്രസ് നിർണായക ഘട്ടങ്ങളിൽ ബിജെപിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടർച്ചയായി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഒഡീഷയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാർട്ടി തന്നെയാണ് പിന്നാമ്പുറത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ബീഹാറിൽ ഇതിലും തുറന്ന രാഷ്ട്രീയ കാപട്യം കാണാനായതായും മുഖ്യമന്ത്രി പറഞ്ഞു. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോൺഗ്രസിലെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതോടെ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം വർധിപ്പിക്കുന്നതിൽ കോൺഗ്രസിന്റെ “സഹായം” വീണ്ടും നിർണായകമായതായും അദ്ദേഹം ആരോപിച്ചു.Also read : നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചരണ ചൂടിൽ എൽ ഡി എഫ് മുന്നണിഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കള്ളക്കളികളും വഴി ബിജെപിക്ക് അധിക രാജ്യസഭാ സീറ്റുകൾ ലഭിക്കാൻ സാഹചര്യം സൃഷ്ടിച്ചതും കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-ൽ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ ഭാരതീയ ജനത പാർട്ടി വിജയിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തവണ അവിടെ ഒഴിവുവന്ന സീറ്റ് കോൺഗ്രസിന് ജയിക്കാനായത് ബിജെപി സ്ഥാനാർത്ഥിയെ നിർത്താതിരുന്നതുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.മുദ്രാവാക്യങ്ങളിൽ ബിജെപി വിരുദ്ധതയും പ്രവർത്തിയിൽ ബിജെപിക്ക് കൈത്താങ്ങുമാണ് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ നിർലജ്ജമായി സഹായിക്കുന്ന കോൺഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ബി ടീം ആരാണെന്ന ചോദ്യം ഉയരുന്നതെന്നും കോൺഗ്രസല്ലെങ്കിൽ പിന്നെ ആരാണെന്നും അദ്ദേഹം ചോദിച്ചു.The post ക്രോസ് വോട്ടിങും രാഷ്ട്രീയ കള്ളക്കളികളും: ബിജെപിക്ക് വിജയവഴി തുറക്കാൻ കോൺഗ്രസിന്റെ ഒത്താശ; വിമർശിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.