ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16: രണ്ടാം പാദ മത്സരങ്ങൾക്ക് നാളെ തുടക്കം

Wait 5 sec.

ലോക ക്ലബ് ഫുട്ബോളിനെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ടൂര്ണമെന്റായ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവലാഡെ സ്റ്റേഡിയത്തിൽ നാളെ ഇന്ത്യൻ സമയം രാത്രി 11 മണിക്ക് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സ്പോർട്ടിംഗ് ലിസ്ബൺ സ്കാന്ഡിനേവിയൻ ശക്തികളായ ബോഡോ/ഗ്ലിംറ്റിനെ നേരിടും.നോർവേയിൽ നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ സ്പോർട്ടിംഗ് ലിസ്ബണിന് ക്വാർട്ടറിൽ എത്താൻ സ്വന്തം മണ്ണിൽ വലിയ വിജയം നേടിയേ പറ്റു. ലീഗിൽ തുടർച്ചയായ ആറാം വിജയം തേടിയെത്തുന്ന ബോഡോ/ഗ്ലിംറ്റിനെതിരെ പരുക്കും ഫോം നഷ്ടവും അലട്ടുന്ന സ്പോർട്ടിങ്ങിനു കാര്യങ്ങൾ എളുപ്പമാകില്ല. എന്നാൽ തങ്ങൾ ഈ സീസണിൽ ഒറ്റ മത്സരവയും തോൽക്കാത്ത ജോസ് അൽവലാഡെ സ്റ്റേഡിയത്തിൽ തങ്ങളുടെ ടീമിൽ നിന്നും സ്പോർട്ടിങ് ആരാധകർ അത്ഭുതങ്ങളാണ് പ്രതീക്ഷിക്കുന്നത്,Also Read: ആർസിബി ആരാധകർക്ക് സന്തോഷ വാർത്ത; ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾക്ക് സർക്കാർ അനുമതിചാമ്പ്യൻസ് ലീഗിലെ ബുധനാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരങ്ങളിൽ ആർസണൽ ലേവർകൂസനെയും ചെൽസി പിഎസ്ജിയേയും റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.The post ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16: രണ്ടാം പാദ മത്സരങ്ങൾക്ക് നാളെ തുടക്കം appeared first on Kairali News | Kairali News Live.